Top

കർണാടകയിൽ തിയ്യറ്ററുകൾ തുറന്നു; ജനപ്രവാഹം; ടിക്കറ്റുകൾ തീർന്നതോടെ കല്ലേറ്

14 Oct 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കർണാടകയിൽ തിയ്യറ്ററുകൾ തുറന്നു; ജനപ്രവാഹം; ടിക്കറ്റുകൾ തീർന്നതോടെ കല്ലേറ്
X

ഏറെ നാളത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിൽ കർണാടകയിൽ 100 ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദർശനം തുടങ്ങി. വൻ ജനത്തിരക്കാണ് തിയ്യറ്ററുകൾക്ക് മുന്നിൽ. കന്നഡയിലെ മുൻനിര താരമായ സുദീപിന്റെയുൾപ്പെടെ ചിത്രങ്ങൾ ഇന്ന് റിലീസായി. ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി.

തിയ്യറ്ററുകൾക്ക് നേരേ കല്ലേറും ​ഗേറ്റ് തകർത്ത സംഭവവുമുണ്ടായി. ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുത്തവരെ മാത്രം തിയ്യറ്ററിൽ പ്രവേശിപ്പിക്കാം എന്ന നിബന്ധനയിലാണ് കർണാടകയിൽ തിയ്യറ്ററുകൾ തുറന്നത്. എന്നാൽ ഈ ചട്ടമൊക്കെ തിയറ്ററുകൾക്ക് മുമ്പിലെ വൻ ജനാവലിയിൽ മുങ്ങിപ്പോയി.




Popular Stories

    Next Story