Top

ഒരു കിലോ തക്കാളിക്ക് ചിക്കൻ ബിരിയാണി സൗജന്യം; വമ്പൻ ഓഫറുമായി ഹോട്ടൽ

25 Nov 2021 2:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു കിലോ തക്കാളിക്ക് ചിക്കൻ ബിരിയാണി സൗജന്യം; വമ്പൻ ഓഫറുമായി ഹോട്ടൽ
X

തക്കാളി വിലവർധനവ് തുടരുന്നതിനിടെ വ്യത്യസ്ഥ ഓഫർ പ്രഖ്യാപിച്ച് തമിഴ്നാട് കാഞ്ചീപുരത്തെ ​ഹോട്ടലുടമ. ഒരു കിലോ തക്കാളിയുമായി വരുന്നവർ ഒരു ചിക്കൻ ബിരിയാണി സൗജന്യം എന്ന ഓഫറാണ് ഹോട്ടലുടമ നൽകിയത്. ഓഫറിന് സോഷ്യൽ മീഡിയ വൻ സ്വീകാര്യത ലഭിച്ചതോടെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഹോട്ടലിലേക്ക് നിരവധി പേരെത്തി.

ഓഫറിൽ മറ്റൊരു വ്യത്യസ്ഥതയും ഹോട്ടലുടമ നൽകി. രണ്ട് ചിക്കൻ ബിരിയാണി വാങ്ങുന്നവർക്ക് അരക്കിലോ തക്കാളി അങ്ങോട്ട് നൽകുമെന്നായിരുന്നു രണ്ടാമത്തെ ഓഫർ. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. തക്കാളി വിലവർധനവിൽ ഹോട്ടലുടമ പ്രതിഷേധം രേഖപ്പെടുത്തിയതാണെന്നും വ്യഖ്യാനിക്കുന്നവർ കുറവല്ല.

തിരക്ക് കണക്കിലെടുത്ത് ഒരു ദിവസം മാത്രമാണ് ഓഫർ ഉണ്ടായിരുന്നത്. 80 രൂപയുടെ ബിരിയാണിക്ക് പകരം 140 രൂപയുടെ തക്കാളി വസൂലാക്കാൻ ഹോട്ടലുടമ ശ്രമിച്ചുവെന്ന് ട്രോളുന്നവരും കുറവല്ല. തമിഴ്നാട്ടിൽ 100ലധികം രൂപയുടെ സമീപ ദിവസങ്ങളിൽ തക്കാളിയുടെ വില. വരും ദിവസങ്ങളിൽ വില വർദ്ധിക്കുമെന്നും സൂചനയുണ്ട്.

Next Story

Popular Stories