Top

ചെറുകു സുധാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; നീക്കത്തിന് പിന്നില്‍ രേവന്ത് റെഡ്ഡി

5 Aug 2022 3:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെറുകു സുധാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; നീക്കത്തിന് പിന്നില്‍ രേവന്ത് റെഡ്ഡി
X

ഹൈദരാബാദ്: തെലങ്കാന ഇന്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ ചെറുകു സുധാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിദ്ധ്യത്തിലാണ് സുധാകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

സുധാകര്‍ തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു. പാര്‍ട്ടിയില്‍ സുധാകറിന് യോജിച്ച സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സുധാകറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും എംപിയുമായ കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡിക്ക് വിയോജിപ്പുണ്ട്. തന്നെ അറിയിക്കാതെയാണ് സുധാകറിനെ പാര്‍ട്ടിയിലേക്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ പരാജയപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചിരുന്ന ഒരാളെ എങ്ങനെയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുക?. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാര്യങ്ങളെന്നും കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി പറഞ്ഞു.

Story Highlights: Cheruku Sudhakar Joins Congress

Next Story