വിലക്കയറ്റം; പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാൻ ഇന്ത്യ
25 May 2022 3:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പ് കയറ്റുമതിയില്‍ കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍. പഞ്ചസാരയുടെ കയറ്റുമതി ഒരു വർഷം 80 ലക്ഷം മുതൽ 1 കോടി ടൺ വരെയായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഇന്റർ മിനിസ്റ്റീരിയിൽ പാനൽ വിലയിരുത്തലിന് ശേഷമാണ് നീക്കം. ആറ് വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആഭ്യന്തര വിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്നതിനെ തുടർന്നാണ് തീരുമാനം.
ഇറക്കുമതി നിയന്ത്രണങ്ങൾ സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ പഞ്ചസാര കമ്പനികളുടെ ഓഹരി വൻ തോതിൽ ഇടിഞ്ഞു. പഞ്ചസാര ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീലാണ് മുന്നിൽ. യുപി, മഹാരാഷ്ട്ര. കർണാടക എന്നീ സംസ്ഥാനങ്ങളാണ് 80 ശതമാനവും പഞ്ചസാരയും ഉൽപാദിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ബിഹാർ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പഞ്ചസാര ഉൽപാദനമുണ്ട്.
Story Highlight: cetre to curb sugar export
- TAGS:
- Sugar prices
- export