Top

യുക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ കൈവിട്ട് കേന്ദ്രം; 'ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനാകില്ല'

എന്നാല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചൈനയിലും യുക്രെയ്‌നിലും പഠിക്കുന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്

5 Sep 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ കൈവിട്ട് കേന്ദ്രം; ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനാകില്ല
X

ന്യൂഡല്‍ഹി: യുദ്ധവും അനുബന്ധ സാഹചര്യങ്ങളും മൂലം യുക്രെയ്‌നില്‍ നിന്ന് പഠനം മുടങ്ങി മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ ചേര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം. നിവലിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

എന്നാല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചൈനയിലും യുക്രെയ്‌നിലും പഠിക്കുന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്റണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ബിരുദാനന്തര രജിസ്‌ട്രേഷന് അനുമതി ലഭിക്കും. കെ മുരളീധരന്‍ എം പിയുടെ കത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ മറുപടിയാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Story highlights: Central Government says that Students who came back India from Ukraine cannot complete their course in Indian medical colleges

Next Story