Top

'കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുണ്ട്'; തന്റെ ആവശ്യമുണ്ടോയെന്ന് കെജ്രിവാള്‍

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്ന ബിജെപി വിരുദ്ധ സഖ്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും കെജ്‌രിവാള്‍ കൂട്ടിചേര്‍ത്തു

16 Sep 2022 5:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുണ്ട്; തന്റെ ആവശ്യമുണ്ടോയെന്ന് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുള്ളപ്പോള്‍ തന്റെ ആവശ്യമുണ്ടോയെന്ന് പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു ആപ്പ് കണ്‍വീനര്‍. അതേസമയം രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കെജ്‌രിവാള്‍ ആശംസ അറിയിച്ചു. എല്ലാവരും മികച്ചതെന്തെങ്കിലും ചെയ്യണം. നന്മ നേരുന്നുവെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.

'നിങ്ങള്‍ എന്നോട് തുറന്ന് പറയണം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ എന്റെ ആവശ്യമുണ്ടോ. അതിന് രാഹുല്‍ മതിയാവില്ലേ.' എന്നാണ് കെജ്രിവാള്‍ തമാശരൂപേണ സദസിനോട് ചോദിച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ചെയ്ത് വോട്ട് പാഴാക്കാതെ ആപ്പിനെ തെരഞ്ഞെടുക്കൂവെന്ന കെജ്രിവാള്‍ നടത്തുന്നത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്ന ബിജെപി വിരുദ്ധ സഖ്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും കെജ്‌രിവാള്‍ കൂട്ടിചേര്‍ത്തു. താന്‍ ആരേയും കണ്ണടച്ച് എതിര്‍ക്കുന്നില്ല. പക്ഷെ ഈ സഖ്യ രാഷ്ട്രീയത്തെക്കുറിച്ച് പിടികിട്ടുന്നില്ല. നിങ്ങള്‍ക്ക് മികച്ച വിദ്യാലയങ്ങളും റോഡും ആശുപത്രികളും വേണമെങ്കില്‍ എന്നെവിളിക്കൂ. ശരിയാക്കിതരാമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.

'സഖ്യത്തെകുറിച്ചും സീറ്റ് കൈമാറ്റത്തെക്കുറിച്ചും എനിക്ക് മനസ്സിലാവുന്നില്ല. വിവിധ കക്ഷികളില്‍പ്പെട്ടവര്‍ക്ക് ഒന്നിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയില്ല. 130 കോടി ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണം.' കെജ്‌രിവാള്‍ പറഞ്ഞു.

Story Highlights: Can I Weaken Congress, Rahul Gandhi Is On It Mocks Kejriwal

Next Story