Top

മമത ബാനർജി സർക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന ഇന്ന്; അഞ്ച് പുതുമുഖങ്ങൾക്ക് സാധ്യത

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ നടപടി

3 Aug 2022 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമത ബാനർജി സർക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന ഇന്ന്; അഞ്ച് പുതുമുഖങ്ങൾക്ക് സാധ്യത
X

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന ഇന്ന്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ നടപടി. കഴിഞ്ഞ ദിവസം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മമത ബാനർജി പറഞ്ഞിരുന്നു.

മൂന്ന് വർഷമായി ബം​ഗാൾ ഭരിക്കുന്ന തൃണമൂൽ കോൺ​ഗ്രസ് സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടനയാണിത്. നാലോ അഞ്ചോ പുതുമുഖങ്ങൾ മന്ത്രിസഭയിലുണ്ടാകുമെന്നും നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും മമത അറിയിച്ചു. നിലവിലുള്ള ഒരു മന്ത്രിമാരെയും സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും അതുകൊണ്ട് തന്നെ പശ്ചിമബം​ഗാളിൽ നടന്ന ഏറ്റവും വലിയ പുനഃസംഘടനകളിൽ ഇതെന്ന് ഒന്നായിരിക്കുമിതെന്ന് തൃണമൂൽ കോൺ​ഗ്രസ് എംഎൽഎ പറഞ്ഞു.

ബാബുൽ സുപ്രിയോ, തപസ് റോയ്, പാർത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവർത്തി, ഉദയൻ ഗുഹ എന്നിവരാണ് മന്ത്രിസഭയിലേക്ക് പരി​ഗണിക്കപ്പെടുന്ന പ്രധാനികളെന്നാണ് റിപ്പോർട്ട്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജി ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. വ്യാപക പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ ദിവസം മമത ബാനർജി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചത്.

പാർത്ഥ ചാറ്റർജിക്ക് പുറമെ അധ്യാപക നിയമന അഴിമതി കേസിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ അർപ്പിത മുഖർജിയും ഇഡിയുടെ കസ്റ്റഡിയിലാണ്. 50 കോടിയോളം രൂപ അര്‍പ്പിതയുടെ വിവിധ ഫ്‌ളാറ്റുകളില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെ കാറിലും പണം ഒളിപ്പിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ അർപ്പിത മുഖർജി ഇഡിയോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Story highlights: Cabinet reshuffle of Mamata Banerjee government today; Five new faces in chance

Next Story