Top

'ബിജെപി ജയിക്കില്ല, ഞങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും'; എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളിക്കളഞ്ഞ് ബിഎസ്പി

എസ്പി രണ്ടാം സ്ഥാനത്തെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനവും ബിഎസ്പി തള്ളിക്കളഞ്ഞു.

8 March 2022 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി ജയിക്കില്ല, ഞങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളിക്കളഞ്ഞ് ബിഎസ്പി
X

ലഖ്‌നൗ: യുപി തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബഹുജന്‍ സമാജ് വാദിപാര്‍ട്ടി. ബിഎസ്പിയാണ് യുപിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയെന്ന് പാര്‍ട്ടിയുടെ ദേശീയ വക്താവ് സുധീദ്ര ബഡോരിയ പറഞ്ഞു.

യുപിയിലെ ജനങ്ങള്‍ വോട്ടും വിധിയും ഇവിഎമ്മില്‍ രേഖപ്പടുത്തിക്കഴിഞ്ഞിരിക്കുന്നു. ബിഎസ്പി അധ്യക്ഷയായ മായാവതിയുടെ തെരെഞ്ഞെടുപ്പ് റാലികളില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഏറ്റവും വലിയ ഒറ്റക്ഷിയായി ബിഎസ്പി ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎസ്പി ദേശീയ വക്താവ് അവകാശപ്പെട്ടു.

എസ്പി രണ്ടാം സ്ഥാനത്തെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനവും ബിഎസ്പി തള്ളിക്കളഞ്ഞു. ആദ്യം നാനൂറ് സീറ്റ് നേടുമെന്നാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് വിജയിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നൂറാക്കി കുറച്ചു. രണ്ടുദിവസം കൂടി കാത്തിരുന്നാല്‍ മതി തെരെഞ്ഞെടുപ്പു ഫലം മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിരാകരിച്ച് ബിഎസ്പി സമാജ് വാദിപാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു.



403 സീറ്റുകളുള്ള യുപി നിയമസഭയില്‍ 202 ആണ് കേവല ഭൂരിപക്ഷം. 200ലധികം സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 140 സീറ്റുകളെങ്കിലും നേടി അഖിലേഷ് യാദവിന്റെ എസ്പി പ്രതിപക്ഷത്ത് വരുമെന്നും ഫലങ്ങള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഒറ്റയക്കം പോലും കടക്കില്ലെന്നാണ് സര്‍വ്വേഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്പിക്ക് പ്രവചിക്കപ്പെടുന്നത് അഞ്ച് മുതല്‍ 24 വരെ സീറ്റുകളാണ്. എന്‍ഡി ടിവിയുടെ പോള്‍ ഓഫ് പോള്‍ ഫലത്തില്‍ 19 സീറ്റുകളിലാണ് ബിഎസ്പിയുടെ സാധ്യത. സര്‍വ്വേഫലങ്ങളുടെ ശരാശരി കണക്കാക്കിയാല്‍ ബിജെപിക്ക് 228 സീറ്റുകളും എസ്പിക്ക് 151ഉം കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും ലഭിച്ചേക്കും.

Highlights: BSP rejects the exit polls which predicted the victory of the BJP

Next Story