Top

മെസ്സിൽ സഹപ്രവർത്തകർക്ക് നേരെ വെടിവെപ്പ്; അഞ്ച് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

അമൃത്‌സറിലെ ബിഎസ്എഫ് മെസ്സിലാണ് ഇന്ന് വെടിവെപ്പ് നടന്നത്

6 March 2022 12:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസ്സിൽ സഹപ്രവർത്തകർക്ക് നേരെ വെടിവെപ്പ്; അഞ്ച് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു
X

പഞ്ചാബ് : അമൃത്‌സറിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ജവാനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ​ഗുരുതരം. അമൃത്‌സറിലെ ബിഎസ്എഫ് മെസ്സിലാണ് ഇന്ന് രാവിലെ വെടിവെപ്പ് നടന്നത്. കര്‍ണാടക സ്വദേശിയായ സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. സതേപയും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അട്ടാരി-വാഗാ അതിർത്തിക്കടുത്തെ ഖാസ മേഖലയിലെ 144ാം ബറ്റാലിയൻ കാമ്പിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാന സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു പേർ.

സതേപ തന്റെ സർവീസ് റൈഫിൾ ഉപയോഗിക്കുകയും സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് സംഭവത്തിൽ ദൃക്സാക്ഷിയായ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ളവരും ഉൾപ്പെടുന്നു. വെടിവെപ്പില്‍ പരുക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിഎസ്എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS: BSF Jawans Killed In Firing By Colleague

Next Story