Top

കെജ്‌രിവാളിനെതിരെ കേരളത്തിലെ ആകാശം ആയുധമാക്കി ബിജെപി; പരിഹാസം

ഡല്‍ഹിയിലെ ആകാശവും കേരളത്തിലെ ആകാശവും രണ്ട് ചിത്രങ്ങളായി നല്‍കിയാണ് താരതമ്യം

6 Nov 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെജ്‌രിവാളിനെതിരെ കേരളത്തിലെ ആകാശം ആയുധമാക്കി ബിജെപി; പരിഹാസം
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കടുത്ത വായു മലിനീകരണത്തിലായിരിക്കെ കേരളവുമായി താരതമ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് ബിജെപി. കേരള ബിജെപി ഘടകത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച പോസ്റ്റിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ ആകാശവും കേരളത്തിലെ ആകാശവും രണ്ട് ചിത്രങ്ങളായി നല്‍കിയാണ് താരതമ്യം. കെജ്‌രിവാള്‍ ഫെയില്‍സ് ഡല്‍ഹി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. പലവിധത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

'ബിജെപിക്കാര്‍ക്ക് പറഞ്ഞുനില്‍ക്കാന്‍ കേരളം വേണം, ഖേരള എന്ന് പറഞ്ഞവരെ കൊണ്ട് കേരളം എന്ന് പറയിച്ചു' എന്നായിരുന്നു ഒരു കമന്റ്. 'പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ കേരളത്തിലെ ഭരണത്തെ അഭിനന്ദിക്കുകയാണെ'ന്നാണ് മറ്റൊരു കമന്റ്.



അതേസമയം ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരമായ അവസ്ഥയില്‍ തുടരുകയാണ്. വായുമലിനീകരണ സൂചികയില്‍ 408 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കാറ്റ് ശക്തിപ്പെട്ടാല്‍ വായു നിലവാരത്തില്‍ വരും ദിവസങ്ങളില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മലിനീകരണം രൂക്ഷമായതോടെ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ 500 സിഎന്‍ജി ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story Highlights: BJP's Tweet Comparing Kerala Sky And Delhi Sky

Next Story