Top

'ഇനി ബിജെപിയുടെ കളി'; യുവാക്കളെ ആകര്‍ഷിക്കാന്‍ ലോക്‌സഭാ പ്രീമിയര്‍ ലീഗ്

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബാറ്റും ബോളും എടുത്ത് ബിജെപി

30 Nov 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ബിജെപിയുടെ കളി; യുവാക്കളെ ആകര്‍ഷിക്കാന്‍ ലോക്‌സഭാ പ്രീമിയര്‍ ലീഗ്
X

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബാറ്റും ബോളും എടുത്ത് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം ഗാന്ധിനഗറില്‍ ക്രിക്കറ്റ്, കബഡി തുടങ്ങി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഗാന്ധിനഗര്‍ ലോക്‌സഭാ പ്രീമിയര്‍ ലീഗ് 370/ ജിഎല്‍പിഎല്‍ 370 എന്ന പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാണ് പാര്‍ട്ടി നീക്കം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ടാണ് ടൂര്‍ണമെന്റിന്റെ പേരിനൊപ്പം 360 ചേര്‍ത്തതെന്ന് അഹമ്മദാബാദ് സിറ്റി ബിജെപി യൂണിറ്റ് ജനറല്‍ സെക്രട്ടറി ജിതുഭായ് പട്ടേല്‍ പറഞ്ഞു. ഡിസംബറിന്റെ മധ്യത്തിലായിരിക്കും ടൂര്‍ണമെന്റ് നടത്തുക.

യുവാക്കളായ വോട്ടര്‍മാരെ ലക്ഷ്യംവെച്ചാണ് ടൂര്‍ണമെന്റെന്നും അതിനാലാണ് ക്രിക്കറ്റും കബഡിയും തെരഞ്ഞെടുത്തതെന്നും ബിജെപി നേതാവ് ഹര്‍ഷാദ് പട്ടേല്‍ പ്രതികരിച്ചു. ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കായിക ഇനത്തിനുമായി ഓരോ ടീമിനെയാണ് പ്രതീക്ഷിക്കുന്നത്.

അമിത്ഷയുമായി ഇതിനകം തന്നെ 'കളിക്കാര്യം' ചര്‍ച്ച ചെയ്തിട്ടുണ്ട്. ശേഷം ഷായുടെ നിര്‍ദേശ പ്രകാരം 250 ഓളം വരുന്ന പ്രവത്തകരെ ഇതിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ്.

നിലവില്‍ തീരുമാനിച്ചത് പ്രകാരം പുരുഷന്മാര്‍ക്ക് മാത്രമാണ് മത്സരം. വാര്‍ഡ് തലത്തില്‍ രൂപീകരിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇതിന്റെ പ്രചാരണം.



Next Story

Popular Stories