Top

നന്ദിഗ്രാമില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിന് പരാജയം; ബിജെപിക്ക് വിജയം

18 Sep 2022 2:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നന്ദിഗ്രാമില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിന് പരാജയം; ബിജെപിക്ക് വിജയം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സുവേന്ദു അധികാരി നയിക്കുന്ന ബിജെപിയും ഏറ്റുമുട്ടിയപ്പോള്‍ ബിജെപിക്ക് വിജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയോജക മണ്ഡലത്തില്‍ മമത ബാനര്‍ജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടിയപ്പോള്‍ സുവേന്ദുവിനായിരുന്നു വിജയം.

നന്ദിഗ്രാമിലെ കര്‍ഷക സഹകരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയം നേടിയത്. ബെകുതിയ സംഭയ് കൃഷി സമിതി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12ല്‍ 11 സീറ്റും ബിജെപി നേടി. ഒരു സീറ്റാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണസമിതിയാണ് ഇവിടെ ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രദേശത്താകെ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. പുറത്തുനിന്നുള്ളവരെ എത്തിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ അതിനെ തോല്‍പ്പിച്ചെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Story Highlights: BJP swept the election in a cooperative body in Nandigram

Next Story