Top

'ബിജെപി ഇത് മുതലെടുക്കും, ആയുധമാക്കും'; കര്‍ണാടക കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ സംഭാഷണം, വീഡിയോ

അതേസമയം വീഡിയോ വ്യാജമാണെന്ന് അവകാശപ്പെടുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി.

24 Nov 2021 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി ഇത് മുതലെടുക്കും, ആയുധമാക്കും; കര്‍ണാടക കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ സംഭാഷണം, വീഡിയോ
X

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സംസ്ഥാന ബിജെപി രംഗത്തെത്ത്. ഇന്ദിര ഗാന്ധിയുടെ ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും തമ്മിലുള്ള വീഡിയോ സംഭഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒക്ടോബര്‍ 31ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ വെച്ച് ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികവും സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികവും ഒരേ ദിവസമായതിനാല്‍ വേദിയില്‍ സര്‍ദാര്‍ പട്ടേലിന്റെ ചിത്രം വേണമെന്നും അല്ലാത്ത പക്ഷം ബിജെപി അത് ആയുധമാക്കുമെന്ന് സിദ്ധരാമയ്യ ശിവകുമാറിനോട് പറയുന്നതും പിന്നാലെ പട്ടേലിന്റെ ചിത്രം കൊണ്ടുവരുവാന്‍ അദ്ദേഹം പ്രവര്‍ത്തകനോട് നിര്‍ദ്ദേശിക്കുന്നതുമായ വീഡിയോ പങ്കുവെച്ചാണ് ബിജെപി വിമര്‍ശനം ഉയര്‍ത്തുന്നത്. അതേസമയം വീഡിയോയുടെ സത്യവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല.

'നെഹ്റു അനനുയായികള്‍ സര്‍ദാര്‍ പട്ടേലിനെ എത്രമാത്രം വെറുക്കുന്നുവെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, ഈ വീഡിയോ കാണൂവെന്ന് പറഞ്ഞുകൊണ്ടാണ്, വിഷയത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളുടെയും സംഭാഷണം പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് സി ടി രവി ട്വിറ്ററില്‍ കുറിച്ചത്, കോണ്‍ഗ്രസ്. നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ബിജെപിയെ ഭയക്കുന്നുവെന്നും അതിനാലാണ് ഇന്ദിരാഗാന്ധിയുടെ ഫോട്ടോയ്ക്കൊപ്പം സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോയും സ്ഥാപിക്കാന്‍ സമ്മതിക്കുന്നതെന്നും രവി പറയുന്നു.

അതേസമയം വീഡിയോ വ്യാജമാണെന്ന് അവകാശപ്പെടുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. ചടങ്ങില്‍ വെച്ച് വേദിയില്‍ സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ ഇല്ലെന്ന കാര്യം സിദ്ധരാമയ്യ ഉയര്‍ത്തുകയും സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെച്ചില്ലെങ്കില്‍ ബിജെപി ഇതിനെ മുതലെടുക്കുമെന്നും പറയുന്നു. പിന്നാലെ ഡി കെ ശിവകുമാര്‍ ഒരാളോട് ചിത്രം കൊണ്ടുവാരാന്‍ നിര്‍ദ്ദേശം നല്‍കുന്നുവെന്നുമാണ് വീഡിയോയില്‍ പറയുന്നത് എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

ഇതാദ്യമായല്ല കര്‍ണാടക കോണ്‍ഗ്രസില്‍ വ്യാജ വീഡിയോ ദൃശ്യങ്ങളുടെ പേരില്‍ ആരോപണങ്ങില്‍ അകപ്പെടുന്നത്. ഒക്ടോബറില്‍ രണ്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളെ ശിവകുമാറിനെ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെടുത്തുന്ന ടേപ്പ് പുറത്തുവരുകയും പാര്‍ട്ടിയും നേതാക്കളും പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.

Next Story

Popular Stories