Top

ഉത്തരാഖണ്ഡില്‍ ലീഡില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി; കോണ്‍ഗ്രസിന് അട്ടിമറി സാധ്യമോ?

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നിലെങ്കിലും ബിജെപി ലീഡ് ഉയര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

10 March 2022 4:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡില്‍ ലീഡില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി; കോണ്‍ഗ്രസിന് അട്ടിമറി സാധ്യമോ?
X

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് ഉയര്‍ത്തി ബിജെപി. നിലവില്‍ കേവല ഭൂരിപക്ഷവും മറികടന്നുള്ള മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. 46 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 20 സീറ്റുകളിലും ബിഎസ്പി ഒരു സീറ്റിലും മറ്റുള്ളവര്‍ ഒന്ന് എന്ന നിലയ്ക്കുമാണ് നിലവിലെ ഫല സൂചന.

കേവല ഭൂരിപക്ഷ പിടിക്കാന്‍ 36 സീറ്റുകള്‍ വേണമെന്നിരിക്കെയാണ് ബിജെപി 46 സീറ്റുകളുമായി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നിലെങ്കിലും ബിജെപി ലീഡ് ഉയര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെയക്കുന്ന നിലയ്ക്കാണ് നിലവില്‍ ലീഡ്. എന്നാല്‍ കടുത്ത പോരാട്ടം നടക്കുമെന്ന സൂചന തള്ളി കളയാറായിട്ടില്ല. സംസ്ഥാനത്തെ 70 സീറ്റുകകളില്‍ 35 എണ്ണം ബിജെപി സ്വന്തമാക്കാനും കോണ്‍ഗ്രസ് 31 സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയാവാനുമാണ് സാധ്യത കല്‍പ്പിക്കുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നുണ്ട്. എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടിയത് പോലെ എഎപിയും മറ്റുള്ളവരും ഒരോ സീറ്റുകള്‍ വീതം സ്വന്തമാക്കാനുമാണ് സാധ്യത.

ഉത്തരാഖണ്ഡില്‍ പുഷ്‌ക്കര്‍ സിംഗ് ദമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ദമി ലീഡ് നിലനിർത്തുന്നുണ്ടെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. 70 സീറ്റുകളില്‍ 56 സീറ്റുകള്‍ നേടിയാണ് ബിജെപി 2017ല്‍ അധികാരത്തിലെത്തിയത്.

STORY HIGHLIGHTS: BJP leads by a majority in Uttarakhand

Next Story