Top

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു; രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് ആരോപണം

ഒരു വര്‍ഷം മുന്‍പും സഞ്ജീവ് മിശ്രയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് രക്ഷപ്പെടുകയായിരുന്നു

7 Nov 2022 3:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു; രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് ആരോപണം
X

പട്‌ന: ബീഹാറിലെ കതിഹാറില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് സഞ്ജീവ് മിശ്രയെ (55) വെടിവെച്ചു കൊലപ്പെടുത്തി. രണ്ടുബൈക്കുകളിലെത്തിയ അക്രമികളാണ് ബല്‍റാംപുരിലെ വസതിക്കു മുന്നില്‍ നില്‍ക്കുകയായിരുന്ന സഞ്ജീവ് മിശ്രക്ക് നേരെ വെടിയുതിര്‍ത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പും സഞ്ജീവ് മിശ്രയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു.

മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബീഹാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായി മാറിയെന്ന് ബിജെപി വക്താവ് നിഖില്‍ ആനന്ദ് പ്രതികരിച്ചു. നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രി പദവി ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് അടിയറവ് വെച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അദ്ദേഹം പരാജയമാണെന്നും നിഖില്‍ ആരോപിച്ചു.

STORY HIGHLIGHTS: BJP leader shot dead in Bihar; Allegedly due to political rivalry

Next Story