Top

'വരൂ, ബിജെപിയുടെ മാര്‍ച്ചില്‍ പങ്കെടുക്കൂ'; 'ഇടത് സുഹൃത്തുക്ക'ളെ ക്ഷണിച്ച് സുവേന്ദു അധികാരി

13 Sep 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരൂ, ബിജെപിയുടെ മാര്‍ച്ചില്‍ പങ്കെടുക്കൂ; ഇടത് സുഹൃത്തുക്കളെ ക്ഷണിച്ച് സുവേന്ദു അധികാരി
X

കൊല്‍ക്കത്ത: ബംഗാളില്‍ വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ചിലേക്ക് 'ഇടത് സുഹൃത്തുക്ക'ളെ ക്ഷണിച്ച് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സുവേന്ദുവിന്റെ ഈ ക്ഷണം സംസ്ഥാന രാഷ്ട്രീയ ഇടങ്ങളില്‍ ചര്‍ച്ചയായി.

'ഇടതില്‍ നിന്നുള്ള സുഹൃത്തുക്കളെ, നിങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസേഴ്‌സ് കോംപ്ലക്‌സിലേക്ക് മാര്‍ച്ച് ചെയ്തിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ക്ക് ശരിയായ ആഗ്രഹമുണ്ടെങ്കില്‍ 13ന് നബാനയിലേക്ക് (സെക്രട്ടറിയേറ്റ്)നമുക്കൊരുമിച്ച് പോവാം', സുവേന്ദു ഒരു പൊതുയോഗത്തില്‍ പറഞ്ഞു.

ഈയടുത്ത് ഇടതുപാര്‍ട്ടികള്‍ സര്‍ക്കാര്‍ ഓഫീസേഴ്‌സ് കോംപ്ലക്‌സിലുള്ള സിബിഐ, ഇഡി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചിനെ മുന്‍നിര്‍ത്തിയാണ് സുവേന്ദുവിന്റെ ക്ഷണം.

'റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ കുടുങ്ങിയ പാര്‍ത്ഥ ചാറ്റര്‍ജിയും കന്നുകാലി കടത്ത് തട്ടിപ്പില്‍ കുടുങ്ങിയ അനുബ്രത മണ്ഡലും ചെറുമീനുകളാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ തട്ടിപ്പുകളുടെ ശരിയായ ഉപഭോക്താവ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്ന് മാറ്റണമെന്ന് ഇടതുപാര്‍ട്ടികള്‍ക്കുണ്ടെങ്കില്‍ നബാനയിലേക്ക് പോകണം', സുവേന്ദു പറഞ്ഞു.

ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളോട് ഉത്തരവാദിത്വമുള്ളവരാണെന്ന് സുവേന്ദുവിന്റെ പൂര്‍വപിതാക്കന്‍മാര്‍ക്ക് അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം സുജന്‍ ചക്രബര്‍ത്തിയുടെ പ്രതികരണം. 'ഞങ്ങള്‍ സിജിഓയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബിജെപിയെ ഞങ്ങള്‍ ക്ഷണിച്ചില്ലല്ലോ. അവര്‍ വന്നാല്‍ ഞങ്ങളുടെ മുന്നണി മലീനീകരിക്കപ്പെടും', സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

Story Highlights: BJP Leader of Opposition Suvendu Adhikari's call to his "Leftist friends" to join the march

Next Story