Top

'ഭായി ഒരു പെഗ് എനിക്കും', മദ്യം കഴിക്കാൻ 'അച്ചടക്കത്തോടെ' തിക്കിത്തിരക്കി ബിജെപി അണികൾ; വീഡിയോ

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

20 Dec 2021 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭായി ഒരു പെഗ് എനിക്കും, മദ്യം കഴിക്കാൻ അച്ചടക്കത്തോടെ തിക്കിത്തിരക്കി ബിജെപി അണികൾ; വീഡിയോ
X

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ മദ്യവിതരണവുമായി ബിജെപി പ്രവർത്തകർ. ഉത്തർപ്രദേശിലാണ് സംഭവം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

'പരിശുദ്ധമായ ഗംഗാ ജലം നൽകുമെന്ന നിലയിൽ വാഗ്ദാനം ചെയ്ത ബിജെപി യുപിയിലെ തിരഞ്ഞെടുപ്പിൽ വർഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോൾ നൽകുന്നത്‌ എന്താണു? സബ്‌ കാ സാത്ത്‌, സബ്‌ കാ വികാസ്‌... യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണം', എന്ന കുറിപ്പോടെയാണ് ടി സിദ്ദിഖ് എംഎൽഎ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രചാരണത്തിന് ഇടയിൽ ബിജെപി പ്രവർത്തകർ കുപ്പികളിൽ മദ്യം വിതരണം ചെയ്യുന്നതും മറ്റു പ്രവർത്തകർ മദ്യത്തിനായി തിക്കിത്തിരക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Next Story

Popular Stories