Top

​ഗോവയിലെ ക്രിസ്ത്യൻ മേഖലകളിൽ സ്ഥാനാർത്ഥികളെ നിർത്താതെ ബിജെപി; 40ത് സീറ്റിൽ 38ലും മത്സരിക്കും

ഗോവയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖഖലകളായ ബിനോലിൻ, നുവം എന്നിവ ബിജെപി സ്ഥാനാർഥികളെ പിന്തുണക്കുന്ന മണ്ഡലങ്ങളല്ല

14 Jan 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗോവയിലെ ക്രിസ്ത്യൻ മേഖലകളിൽ സ്ഥാനാർത്ഥികളെ നിർത്താതെ ബിജെപി; 40ത് സീറ്റിൽ 38ലും മത്സരിക്കും
X

മ​ഡ്​ഗാവ്: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ നാല്പ്പതിൽ മുപ്പത്തിയെട്ടു സീറ്റിലും മത്സരിക്കാനൊരുങ്ങി ബിജെപി. ബിനോലിം ,നുവം എന്നീ രണ്ടുമണ്ഡലങ്ങൾ‍ ഒഴികെയുള്ള മുപ്പത്തെട്ടുമണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികളെ മൽസരരംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ മുതിർന്ന സംസ്ഥാന ഭാരവാഹിയെ ഉദ്ധരിച്ച് പിടിഐയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഗോവയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖഖലകളായ ബിനോലിൻ, നുവം എന്നിവ ബിജെപി സ്ഥാനാർഥികളെ പിന്തുണക്കുന്ന മണ്ഡലങ്ങളല്ല. അതുകൊണ്ട് തന്നെയാണ് ഈ രണ്ടു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളെ നിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് അറിയുന്നത്. ഇപ്പോൾ ബിനോലിൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചുർച്ചിൽ അലിമോവോ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ടിക്കറ്റിലാണ് മത്സരിച്ചത്. ഒരു മാസം മുൻപാണ് ചുർച്ചിൽ അലിമാവോ തൃണമൂൽ കോൺഗ്രസിലേക്കു ചേക്കേറിയത്.

നുവം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിൽഫ്രഡ് ഡിസൂസ കോൺഗ്രസ് സ്ഥാനാർഥിയായാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് വിൽഫ്രഡ് ഡിസൂസ ഭരണകക്ഷിയായ ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തിരുന്നു. ഗോവ നിയമസഭ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച് വിശദമായ പ്രഖ്യാപനം ജനുവരി പതിനാറിനുശേഷം മാത്രമേ ഉണ്ടാകൂവെന്നും ഇത് സംബന്ധിച്ച അവസാനവട്ട ചർച്ചകൾ നടത്തിവരുന്നതായും ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

Next Story

Popular Stories