Top

ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമി തന്നെ മുഖ്യമന്ത്രി

ഈ തെരഞ്ഞെടുപ്പിൽ ഖാതിമ മണ്ഡലത്തിൽ നിന്നും പുഷ്കർ സിങ് ധാമി പരാജയപ്പെട്ടിരുന്നു.

21 March 2022 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമി തന്നെ മുഖ്യമന്ത്രി
X

ഡെറാഡൂൺ: പുഷ്കർ സിങ് ധാമി രണ്ടാം പ്രാവിശ്യവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുതിർന്ന നേതാവായ മീനാക്ഷി ലേഖി എന്നിവർ പങ്കെടുത്ത നിയമസഭാകക്ഷി യോ​ഗത്തിലാണ് പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ഖാതിമ മണ്ഡലത്തിൽ നിന്നും പുഷ്കർ സിങ് ധാമി പരാജയപ്പെട്ടിരുന്നു.

തുടർച്ചയായി രണ്ടാം തവണയും പാർട്ടിയെ അധികാരത്തിലേറ്റുന്നതിനുളള പ്രവർത്തനത്തിന് അം​ഗീകാരമായാണ് രണ്ടാമതും മുഖ്യമന്ത്രി പദം ധാമിക്ക് നൽകിയത്. സർക്കാർ രൂപീകരണത്തിന് അനുമതി വാങ്ങുന്നതിന് ധാമി ​ഗവർണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ പുഷ്കർ സിങ് ധാമിയുടെ പങ്ക് വലുതാണ്. എന്നാൽ മുൻ മുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിങ് റാവത്ത്, കേന്ദ്ര മന്ത്രിയായ രമേഷ് പൊക്രിയാൽ നിഷാങ്ക്, മുതിർന്ന നേതാവായ സത്പൽ മഹാരാജ് എന്നിവരും മുഖ്യമന്ത്രിസ്ഥാനത്തിനായി രം​ഗത്തുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പുഷ്കർ സിങ് ധാമിയുടെ പരാജയം കണക്കിലെടുത്ത് പുതിയൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാ​ഗത്തിന്റെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആർഎസ്എസിൻ്റേയും ശക്തമായ പിന്തുണ പുഷ്കർ സിങ് ധാമിക്കുണ്ട്. സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്നലെ ചേർന്ന യോ​ഗത്തിൽ ധാമിയെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നിർദേശിച്ചതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ഉത്തരാഖണ്ഡ് ബിജെപിയിൽ ഉയർന്നുവന്നിട്ടുളള വിഭാഗീയതയെ അകറ്റിനിർത്താൻ ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും, തിരത് സിങ് റാവത്തും തമ്മിൽ അധികാരത്തെചൊല്ലി പരസ്പരം കലഹിച്ചതോടൊയാണ് പുഷ്കർ സിങ് ധാമിയെ കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കുമയൂൺ മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ പരാജയപ്പെടുത്താനാണ് പുഷ്കർ സിങ് ധാമിയെ തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടു തവണ കുമയൂൺ മണ്ഡലത്തിൽ നിന്ന് ധാമി എംഎൽഎ ആയിട്ടുണ്ട്.

STORY HIGHLIGHTS: Pushkar Singh Dhami Again Selected in the Chief Minister Post of Uttarakhand

Next Story