ബിഹാര്‍ മന്ത്രിസഭാ വിപുലീകരണം; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് അഞ്ച് എംഎല്‍എമാര്‍
മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്കാണ് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസിന് രണ്ടും ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ചയ്ക്ക് ഒരു മന്ത്രിസ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്
16 Aug 2022 9:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാറ്റ്ന: മഹാഗഢ്ബന്ധന് സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തില്‍ അസംതൃപ്തരായി അഞ്ച് എംഎല്‍എമാര്‍. മന്ത്രിസ്ഥാനം കിട്ടാത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ആര്‍ജെഡിയുടെ 16 പേരുള്‍പ്പെടെ 31 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ മന്ത്രിസഭ വിപുലീകരിച്ചത്.
പര്‍ബത്ത എംഎല്‍എ ഡോ സഞ്ജീവ് കുമാര്‍, റുന്നിസെയ്ദ്പൂര് എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഗ എംഎല്‍എ സുദര്ശന് കുമാര്‍, മട്ടിഹനി എംഎല്‍എ രാജ്കുമാര് സിങ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ആകസ്മികമായി, ഈ അഞ്ച് എംഎല്‍എമാരും ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്
മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്കാണ് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസിന് രണ്ടും ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ചയ്ക്ക് ഒരു മന്ത്രിസ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. ഒരു സ്വതന്ത്ര എംഎല്‍എക്കും മന്ത്രിസ്ഥാനം ലഭിച്ചു.
Story highlights: Bihar Cabinet Expansion; Five MLAs abstained from the oath-taking ceremony