Top

ഉള്ളിവിലയില്‍ വന്‍ ഇടിവ്; സംസ്ഥാന- കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഗുണമായെന്ന് കേന്ദ്രം

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളിയുടെ വിലയില്‍ വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്.

23 Oct 2021 1:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉള്ളിവിലയില്‍ വന്‍ ഇടിവ്; സംസ്ഥാന- കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഗുണമായെന്ന് കേന്ദ്രം
X

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉള്ളി വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ്. വെള്ളിയാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധന്‍ഷു പാണ്ഡെ ഇത് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടല്‍ ചരക്ക് വില കുറയ്ക്കുന്നത് വളരെ വേഗത്തിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും തൊഴില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത് അന്താരാഷ്ട്ര ക്രൂഡ് വിലയില്‍ വര്‍ധനവുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ ഇടപെടലുകള്‍ ഇന്ത്യയില്‍ വില നിയന്ത്രണ വിധേയമാക്കിയതെന്നും സുധാന്‍ഷു പാണ്ഡെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളിയുടെ വിലയില്‍ വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്. ഉള്ളി വിലയില്‍ അസാധാരണമായ വര്‍ധനവ് കണ്ടെത്താനായിട്ടില്ലെന്നും ഉള്ളി കയറ്റുമതി നിയന്ത്രിക്കുന്ന ഒരു സാഹചര്യവും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഉള്ളി കിലോയ്ക്ക് 26 രൂപയാണ്.

Next Story