ജനങ്ങളുടെ സ്നേഹം പിന്തുടരുന്നു; ഭാരത് ജോഡോ യാത്ര ആന്ധ്രയിലേക്ക്
ഭാരത് ജോഡോ യാത്ര തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ ജനങ്ങളുടെ സ്നേഹം പിന്തുടരുകയായിരുന്നു
14 Oct 2022 10:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അമരാവതി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആന്ധ്രാപ്രദേശിലേക്ക് കടക്കും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാരും റാലിയില്‍ പങ്കെടുക്കും.
ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ഒബലപുരത്ത് അല്‍പ്പ സമയം തങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര് അറിയിച്ചു. 'ഒരു ശ്രദ്ധേയമായ ദിനം മുന്നിലുണ്ട്. ഭാരത് ജോഡോ യാത്ര തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ ജനങ്ങളുടെ സ്നേഹം പിന്തുടരുകയായിരുന്നു. ഇപ്പോളിതാ ആന്ധ്രാപ്രദേശിലേക്ക് കടക്കുകയാണ്. ഞങ്ങളോടൊപ്പം ചേരൂ', എന്ന് ഭാരത് ജോഡോ യാത്ര ടീം ട്വിറ്ററില്‍ കുറിച്ചു.
ആന്ധ്രാപ്രദേശില്‍ കുറച്ച് സമയം തങ്ങിയ ശേഷം രാഹുല്‍ ഗാന്ധി കര്‍ണാടകയിലേക്ക് പോകും. ജാജിറക്കല്ല് ടോള്‍ പ്ലാസ വഴിയാണ് ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലേക്ക് എത്തുന്നത്. 4.30 നാണ് അവിടെ നിന്ന് പിന്നീട് യാത്ര ആരംഭിക്കുന്നത്. രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ തിരിച്ചെത്തിയ ശേഷം ബല്ലാരി ജില്ലയിലെ ഹലകുന്ദി മഠത്തിലാണ് താമസിക്കുക. രാമ്പുരത്ത് നിന്നും യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വഴികളിലെല്ലാം കൊടി തോരണങ്ങളും, ബാനറുകളും നിറഞ്ഞുരുന്നു. കൂടാതെ ധാരാളം ആളുകള്‍ യാത്രയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധിയുമായി സംവദിച്ചു.
ഭാരത് ജോഡോ യാത്ര സെപ്തംബര്‍ 30 നാണ് കര്‍ണാടകയില്‍ പ്രവേശിച്ചത്. 21 ദിവസത്തിനുളളില്‍ 511 കിലോമീറ്റര്‍ പിന്നിട്ട് ഒക്ടോബര്‍ 20 ന് സംസ്ഥാനത്തുനിന്നും പുറപ്പെടും.
STORY HIGHLIGHTS: People's love follows; Congress 'Bharat Jodo Yatra' to enter Andhra Pradesh
- TAGS:
- Bharat Jodo
- Andra Pradesh
- INC