ഭാരത് ജോഡോ യാത്ര ഇനി തെലങ്കാനയില്‍; നടക്കുക 376 കിലോമീറ്റര്‍, 16 ദിവസത്തെ പര്യടനം
23 Oct 2022 6:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്ച്ചൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയെ കൃഷ്ണ നദി പാലത്തില്‍ വെച്ച് ടിപിസിസി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തെലങ്കാനയിലേക്ക് സ്വീകരിച്ചു. കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കിയാണ് യാത്ര സംസ്ഥാനത്തെത്തിയത്. കര്‍ണാടകത്തിലെ രായ്ച്ചൂരില്‍ നിന്നാണ് രാഹുല്‍ ഗാന്ധി തെലങ്കാനയിലേക്ക് കടന്നത്.
തെലങ്കാനയില്‍ 16 ദിവസമാണ് യാത്ര നടക്കുക. 376 കിലോമീറ്റര്‍ ദൂരത്തോളമാണ് ഇവിടെ ജോഡോ യാത്രികര്‍ നടക്കുക. മക്താല്‍, നാരായണ്‍പേട്ട്, കോടങ്കല്‍, പാര്‍ഗി, വിക്രബാദ്, സദാശിവപേട്ട്, ശങ്കരംപേട്ട്, മധൂര്‍ എന്നീ മേഖലകളിലൂടെയാണ് സംസ്ഥാനത്തെ യാത്ര നടക്കുക. അവിടെ നിന്ന് നന്ദേഡ് ജില്ലയിലൂടെ മഹാരാഷ്ട്രയിലേക്ക് കടക്കും.
രേവന്ത് റെഡ്ഡിയെ കൂടാതെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മാണിക്കം ടാഗോര്‍, പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമര്‍ക്ക, ഉത്തംകുമാര്‍ റെഡ്ഡി എംപി, പൊന്നല ലക്ഷ്മണയ്യ എന്നീ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ തെലങ്കാനയിലേക്ക് സ്വീകരിച്ചു. ഭാരത് ജോഡോയുടെ 45ാം ദിനത്തില്‍ വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരു ജില്ലയിലെ ഗ്രാമങ്ങളിലൂടെയായിരുന്നു പര്യടനം. യാത്രയുടെ വിശ്രമവേളയില്‍ റായ്ച്ചൂരിലെ ദേവദാസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 40 മിനുട്ട് ആണ് ദേവദാസികളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചത്. അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ രാഹുല്‍ ഗാന്ധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
As the rays of the rising Sun touch the ground… the Sun of Congress
— Revanth Reddy (@revanth_anumula) October 23, 2022
stepped on our soil.
A ray of hope to fulfill Telangana's aspirations.
I Welcome our Charismatic & inspiring leader shri @RahulGandhi Ji on behalf of Telangana. #ManaTelanganaManaRahul #BharatJodoYatra pic.twitter.com/54DxuPWpw4
ഗുഡെബെല്ലൂരില്‍ ഉച്ച വരെയായിരിക്കും യാത്ര. ദീപാവലി പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. നവംബര്‍ ഏഴിനാണ് യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്നത്.
Story Highlights: Bharat Jodo Yatra enter Telangana