Top

മഴയില്‍ വലഞ്ഞ് ബംഗളൂരു; ജനവാസ കേന്ദ്രങ്ങള്‍ വെളളത്തിനടിയില്‍

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു വരികയാണ്

5 Sep 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴയില്‍ വലഞ്ഞ് ബംഗളൂരു; ജനവാസ കേന്ദ്രങ്ങള്‍ വെളളത്തിനടിയില്‍
X

ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ടുണ്ടായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. നഗരം ഈയാഴ്ചയിൽ രണ്ടാം തവണയാണ് മഴക്കെടുതിയിൽ വലയുന്നത്.

എക്കോസ്‌പേസ്, ബെല്ലന്തൂര്‍, സര്‍ജാപുർ , വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബിഇഎംഎല്‍ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കെട്ടിടങ്ങളുടെ താഴ്‍ഭാഗത്തും വീടുകളിലും വെള്ളക്കെട്ടുണ്ടായി. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു വരികയാണ്. ബെല്ലന്തൂരിനടുത്തുള്ള ഇക്കോസ്‌പേസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡില്‍ കിടക്കുന്ന വാഹനങ്ങളടക്കം മുങ്ങുന്ന സ്ഥിതിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അപകട ലാധ്യത കണക്കിലെടുത്തുകൊണ്ട് അധികൃതർ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS: Bengaluru were waterlogged owing to heavy rains

Next Story