Top

'ഈ റോഡ് ഉദ്ഘാടനത്തിന് തയ്യാറാണോ'?; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയെ തുടർന്ന് വെളളത്തിനടിയിൽ

ഹൈവേയിലെ അടിപ്പാലത്തിൽ വെള്ളം കെട്ടിക്കിടന്നതിനാൽ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കി

18 March 2023 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ റോഡ് ഉദ്ഘാടനത്തിന് തയ്യാറാണോ?; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയെ തുടർന്ന് വെളളത്തിനടിയിൽ
X

ബെം​ഗളൂരു: കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയെ തുടർന്ന് വെളളത്തിനടിയിലായി. ആറ് ദിവസം മുമ്പാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലാണ് ഹൈവേ റോഡ് മുങ്ങിയത്.

ഹൈവേയിലെ അടിപ്പാലത്തിൽ വെള്ളം കെട്ടിക്കിടന്നതിനാൽ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കി. യാത്രക്കാരിൽ ചിലർ സർക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും വിമർശിച്ചു. ഈ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറാണോ എന്ന ചോദ്യം വരെ ഉന്നയിച്ചു.

യാത്രക്കാരിൽ ഒരാളുടെ മാരുതി സ്വിഫ്റ്റ് കാർ വെള്ളക്കെട്ടുള്ള അടിപ്പാലത്തിൽ പാതി മുങ്ങി ഓഫ് ആയി. തുടർന്ന് പിന്നിൽ നിന്ന് വന്ന ഒരു ലോറി തന്റെ കാറിൽ ഇടിക്കുകയും ചെയ്തതായി വികാസ് എന്ന യാത്രക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് ഇതിന് ഉത്തരവാദി? തന്റെ കാർ നന്നാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയോട് അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി മോദി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാൽ ഈ റോഡ് ഉദ്ഘാടനത്തിന് തയ്യാറാണോ? ഗതാഗത മന്ത്രാലയം റോഡ് പരിശോധിച്ചിട്ടുണ്ടോ? അവർ ടോൾ ഫീസ് ആവശ്യപ്പെട്ടതിൽ എന്താണ് പ്രയോജനമെന്നും യാത്രക്കാരൻ പ്രതികരിച്ചു. മാർച്ച് 12 നാണ് പ്രധാനമന്ത്രി മോദി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. 8, 479 കോടി രൂപ ചെലവഴിച്ചാണ് പാത നിർമിച്ചത്.

STORY HIGHLIGHTS: bengaluru-mysuru expressway under water due to heavy rain

Next Story