Top

വെള്ളത്തിനെന്ത് ബെന്റ്‌ലിയും മെഴ്‌സിഡസും; ബെംഗളുരു പ്രളയത്തില്‍ അത്യാഡംബര വീടുകളും മുങ്ങി; വീഡിയോ

ലെക്‌സസ് എന്‍എക്‌സ് എസ്‌യുവിയും, ലെക്‌സസ് സെഡാന്‍, ബെന്റ്‌ലി ബെന്റയ്ഗ, ഓഡി ക്യൂ5, ലാന്‍ഡ് റോവര്‍ മുതല്‍ വോക്‌സ് വാഗന്‍ പോളോ, ഹോണ്ട സിവിക് വരെ മുങ്ങിയ വാഹനങ്ങളുടെ കൂട്ടത്തിലുണ്ട്

7 Sep 2022 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെള്ളത്തിനെന്ത് ബെന്റ്‌ലിയും മെഴ്‌സിഡസും; ബെംഗളുരു പ്രളയത്തില്‍ അത്യാഡംബര വീടുകളും മുങ്ങി; വീഡിയോ
X

ബെംഗളുരു: വെള്ളപ്പൊക്കത്തില്‍ മുങ്ങി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍. കോടികള്‍ മുടക്കി സ്വന്തമാക്കിയ ലക്ഷ്വറി കാറുകള്‍ പെരുമഴയത്ത് മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി. ബെന്റ്‌ലി, ലെക്‌സസ് ഉള്‍പ്പെടെയുള്ള കാര്‍ ബ്രാന്‍ഡുകളുടെ വിലയേറിയ മോഡലുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറി രാക്ഷിത് ശിവറാമാണ് വെള്ളപ്പൊക്കത്തിലൂടെ നീങ്ങുന്ന ട്രാക്ടറില്‍ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 30 കോടിയിലധികം വിലവരുന്ന വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

ലെക്‌സസ് എന്‍എക്‌സ് എസ്‌യുവിയും, ലെക്‌സസ് സെഡാന്‍, ബെന്റ്‌ലി ബെന്റയ്ഗ, ഓഡി ക്യൂ5, ലാന്‍ഡ് റോവര്‍ മുതല്‍ വോക്‌സ് വാഗന്‍ പോളോ, ഹോണ്ട സിവിക് വരെ മുങ്ങിയ വാഹനങ്ങളുടെ കൂട്ടത്തിലുണ്ട്. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ കാര്‍ എഞ്ചിനുകള്‍ തകരാറിലാകാന്‍ ഇടയുണ്ട്. വലിയ തുക മുടക്കി നന്നാക്കുന്നതിന് പകരം മിക്കവരും ആഡംബര കാറുകള്‍ ചെറിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയാണ് പതിവ്.

രണ്ടു ദിവസമായി ബെംഗളുരു കനത്ത മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ബെല്ലന്തൂര്‍, വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബിഇഎംഎല്‍ ലേഔട്ട്, സര്‍ജാപുര റോഡ് എന്നിവയാണ് നഗരത്തിലെ പ്രധാന ദുരിതബാധിത പ്രദേശങ്ങള്‍. സെപ്റ്റംബര്‍ ഒമ്പത് വരെ കര്‍ണാടകയില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് എഡ്‌ടെക് സ്ഥാപനമായ അണ്‍അക്കാഡമിയുടെ സിഇഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും വളര്‍ത്തുനായയെയും ബംഗളൂരുവിലെ അവരുടെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. ട്രാക്ടറില്‍ നില്‍ക്കുന്ന വീഡിയോ പങ്കുവെച്ച മുഞ്ജല്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഡയറക്ട് മെസേജ് ചെയ്യാന്‍ ഫോളോവേഴ്‌സിനോട് പറയുകയുണ്ടായി.

STORY HIGHLIGHTS: Bengaluru floods luxury cars bentley, Lexus seen submerged in bengaluru

Next Story