Top

'വെള്ളപ്പൊക്കത്തിന് കാരണം കോണ്‍ഗ്രസ്'; മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

തടാകങ്ങള്‍ പരിപാലിക്കുന്നതിനേക്കുറിച്ച് മുന്‍പത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു

7 Sep 2022 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെള്ളപ്പൊക്കത്തിന് കാരണം കോണ്‍ഗ്രസ്; മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
X

ബെംഗളുരു: നഗരത്തിലെ വെള്ളപ്പൊക്കത്തില്‍ കോണ്‍ഗ്രസിനെ പഴിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഴക്കെടുതിയില്‍ തകര്‍ന്ന ബെംഗളൂരുവിന്റെ ഈ അവസ്ഥക്ക് കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്ന് ബിജെപി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരണകാലത്തെ ആസൂത്രിതമല്ലാത്ത വികസനവും കെടുകാര്യസ്ഥതയുമാണ് നഗരത്തിലെ വെള്ളപ്പൊക്ക പ്രതിസന്ധിക്ക് കാരണമായത്.കോണ്‍ഗ്രസ് ഭരണകാലത്തെ ആസൂത്രിതമല്ലാത്ത വികസനവും കെടുകാര്യസ്ഥതയുമാണ് നഗരത്തിലെ വെള്ളപ്പൊക്ക പ്രതിസന്ധിക്ക് കാരണമായത്. ഇത് കൂടാതെ തടാകങ്ങള്‍, കായല്‍ ബണ്ടുകള്‍, ബഫര്‍ സോണുകള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതും വെള്ളപ്പൊക്കം വര്‍ധിപ്പിച്ചു.തടാകങ്ങള്‍ പരിപാലിക്കുന്നതിനേക്കുറിച്ച് മുന്‍പത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.

'ബെംഗളുരു നഗരത്തിലാകെ പ്രശ്‌നമില്ല. അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിലെ അപാകത മൂലം ചിലയിടത്ത് വെള്ളക്കെട്ട് ഉണ്ടെന്ന് മാത്രം. രണ്ട് പ്രദേശങ്ങളില്‍ പ്രത്യേകിച്ചും മഹാദേവപുരത്ത് പ്രശ്‌നമുണ്ട്. എല്ലാ ജലാശയങ്ങളും നിറഞ്ഞ് കവിഞ്ഞു. ഞാന്‍ ഒരു വെല്ലുവിളി സ്വീകരിച്ചിരിക്കുകയാണ്. 1,800 കോടി രൂപ ലഭ്യമാക്കി. കയ്യേറ്റങ്ങള്‍ തടയാന്‍ നടപടികളുണ്ടാകും,' കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു.

'കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവില്‍ ഇതുവരെ കനത്ത മഴ ലഭിച്ചിട്ടില്ല. 90 വര്‍ഷമായി ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ല. മഴ നിര്‍ത്താതെ പെയ്തത് കാരണം എല്ലാ ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞു' ഒഴുകി,' അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യമായ മാണ്ഡ്യ ജില്ലയിലെ ടികെ ഹള്ളിയിലെ കാവേരി ജല പമ്പുകളും തിങ്കളാഴ്ച വെള്ളത്തിനടിയിലായത് ബെംഗളൂരുവിലേക്കുള്ള ജലവിതരണത്തെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പെയ്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വീടുകളും വാഹനങ്ങളും ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ബംഗളൂരുവിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് നഗരത്തിന്റെ കിഴക്കന്‍ നഗരത്തിന്റെ ഭാഗത്തും കനത്ത വെള്ളപ്പൊക്കമുണ്ടായി.

Bengaluru floods: CM Bommai blames previous Congress regimes

Next Story