Top

'എന്റെ കുട്ടികളെ തൊട്ടാല്‍'; ഒരു തൃണമൂല്‍ പ്രവര്‍ത്തകന് പകരം രണ്ട് ബിജെപിക്കാരെ തല്ലുമെന്ന് ബംഗാള്‍ മന്ത്രി

''ആക്രമിച്ചാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല.''

14 Sep 2022 4:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ കുട്ടികളെ തൊട്ടാല്‍; ഒരു തൃണമൂല്‍ പ്രവര്‍ത്തകന് പകരം രണ്ട് ബിജെപിക്കാരെ തല്ലുമെന്ന് ബംഗാള്‍ മന്ത്രി
X

കൊല്‍ക്കത്ത: ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി ഉദയന്‍ ഗുഹ. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന ബിജെപി പ്രതിഷേധപ്രകടനം അക്രമാസക്തമായതിന്റെ പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

'ഞങ്ങള്‍ വളയണിയുന്നവരല്ല. എന്റെ കുട്ടികളെ ആക്രമിച്ചാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ഞങ്ങളില്‍ ഒരാളുടെ മേല്‍ കൈ വച്ചാല്‍ അവരിലെ രണ്ട് പേരെ തിരിച്ചാക്രമിക്കുമെന്ന കാര്യം ഓര്‍ത്താല്‍ നല്ലത്.-ഉദയന്‍ ഗുഹ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തി. വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന നടത്തുന്ന തൃണമൂല്‍ നേതാക്കളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ അപ്രതീക്ഷിതമല്ലെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു.

Next Story