Top

'കേരളത്തിലും തമിഴ്‌നാട്ടിലും സാധാരണം'; ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തനം ശക്തമാക്കാന്‍ ബംഗാള്‍ സിപിഐഎം

പ്രത്യേക ബഹുജന സംഘടന രൂപീകരിക്കാനും പാര്‍ട്ടി തീരുമാനച്ചിട്ടുണ്ട്

22 March 2022 11:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലും തമിഴ്‌നാട്ടിലും സാധാരണം; ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തനം ശക്തമാക്കാന്‍ ബംഗാള്‍ സിപിഐഎം
X

കൊല്‍ക്കത്ത: ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ പശ്ചിമ ബംഗാള്‍ സിപിഐഎമ്മന്റെ തീരുമാനം. 26ാം സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് നീക്കം. കഴിഞ്ഞ ദിവസം സമാപിച്ച പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആദ്യമായി എല്‍ജിബിടിക്യൂ+ വിഭാഗത്തില്‍പ്പെടുന്ന അപ്രതിം റോയിയെ സമ്മേളന പ്രതിനിധിയായി പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക ബഹുജന സംഘടന രൂപീകരിക്കാനും പാര്‍ട്ടി തീരുമാനച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ലൈംഗിക ന്യൂനപക്ഷ പ്രാധിനിധ്യം പാര്‍ട്ടിയില്‍ സാധാരണമാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് ബംഗാളിലും ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി അംഗം പറഞ്ഞു. എന്നാല്‍, സമ്മേളന പ്രതിനിധിയായി ഒരാള്‍ ഈ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മില്‍ തങ്ങള്‍ക്ക് സ്വാഭാവിക സ്വീകരണമാണ് ലഭിച്ചതെന്ന് അപ്രിതം റോയ് പറഞ്ഞു. ബിജെപിയുടെ ഭിന്നതയുടേയും ലിംഗവിവേചനപരവും ആണത്ത അധികാരം ഊട്ടിയുറപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരെ നിലനിന്നവരാണ് തങ്ങളെന്ന് അപ്രിതം വ്യക്തമാക്കി. തൃണമൂല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ മുതലെടുക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Bengal CPM decides to bring LGBTQ+ people to party forefront

Next Story