Top

'ഗുസ്തി മത്സരം കാണുകയായിരുന്നു, ലഖിംപൂരിലുണ്ടായിരുന്നില്ല', വാദങ്ങള്‍ നിരത്തി ആശിഷ് മിശ്ര; അറസ്റ്റിലേക്ക് നീണ്ട തെളിവുകള്‍

10 Oct 2021 2:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുസ്തി മത്സരം കാണുകയായിരുന്നു, ലഖിംപൂരിലുണ്ടായിരുന്നില്ല, വാദങ്ങള്‍ നിരത്തി ആശിഷ് മിശ്ര; അറസ്റ്റിലേക്ക് നീണ്ട തെളിവുകള്‍
X

ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് തിരിച്ചടിയായത് ശാസ്ത്രീയമായ തെളിവുകളെന്ന് റിപ്പോര്‍ട്ട്. ലഖിംപൂര്‍ സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രധാനമായും ആശിഷ് മിശ്ര ഉയര്‍ത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് നിന്നും അഞ്ച് കിലോമീറ്ററോളം മാറിയുള്ള ഒരു പ്രദേശത്ത് ഗുസ്തി മത്സരം കാണുകയായിരുന്നു എന്നായിരുന്നു ആശിഷ് മിശ്രയുടെ വാദം.

ഇത് തെളിയിക്കാന്‍ ചില സാക്ഷിമൊഴികളും വിഡിയോകളും ആശിഷ് ഹാജരാക്കിയതായാണ് വിവരം. വാഹനത്തില്‍ ഉണ്ടായിരുന്നെന്ന എഫ്‌ഐആറിലെ പരാമര്‍ശം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു ആശിഷ് മിശ്രയുടെ ശ്രമം.

എന്നാല്‍, ആലബൈ ( കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം) അന്വേഷണ സംഘം തെളിവുകള്‍ നിരത്തി എതിര്‍ത്തതോടെയാണ് അറസ്റ്റിലേക്ക് നീണ്ടത്. ഗുസ്തി മത്സരം നടക്കുന്ന സ്ഥലത്ത് ആശിഷ് മിശ ഉണ്ടായിരുന്നു എങ്കിലും ഇട സമയത്ത് രണ്ട് മണിക്കൂറോളം അവിടെ നിന്നും കാണാതായിരുന്നു എന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നല്‍കിയ മൊഴിയാണ് തിരിച്ചടിയായത്. രണ്ട് മണിയ്ക്കും നാല് മണിയ്ക്കും ഇടയില്‍ മത്സര സ്ഥലത്ത് ആശിഷ് ഇല്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍, ഈ വാദം മൊബൈല്‍ ലൊക്കേഷന്‍ വച്ചാണ് പൊലീസ് പൊളിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവര്‍ ലൊക്കേഷന് പരിധിയില്‍ അശിഷ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, അതേ ടവറിന് കീഴില്‍ വന്നത് കര്‍ഷകരുടെ മേല്‍ കാര്‍ പാഞ്ഞുകയറിയ സ്ഥലത്തിന് അടുത്തുള്ള തന്റെ റൈസ് മില്ലിലായിരുന്നുവെന്നാണ് മിസ്റ്റര്‍ മിശ്ര പോലീസിനോട് പറഞ്ഞത്.

അതേസമയം, കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മഹീന്ദ്ര ഥാര്‍ ഓടിച്ചത് ആശിഷ് മിശ്രയുടെ കുടുംബത്തിലെ ഡ്രൈവറായ ഹരി ഓം ആണെന്ന് എഫ്‌ഐആറിലെ പരാമര്‍ശം. എന്നാല്‍ പുറത്ത് വന്ന വീഡിയോകളില്‍ വെളുത്ത ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച ഒരാള്‍ വാഹനം ഓടിക്കുന്നത് വ്യക്തമാണ്. കാര്‍ ഇടിച്ച കയറ്റിയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഹരി ഓം മഞ്ഞ കുര്‍ത്തയാണ് ധരിച്ചിരുന്നത്. ഈ മൂന്ന് വാദങ്ങളുടെ അടിസ്ഥാനത്തില്‍ ആശിഷ് മിശ്ര മുന്നോട്ട് വയ്ക്കുന്ന വാദങ്ങള്‍ തെറ്റാണെന്ന് വിലയിരുത്തിയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം, ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ലഖിംപുര്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തികേസെടുത്ത് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ആശിഷ് മിശ്രയുടെ അറസ്റ്റ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജറാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജറായില്ല. ഇതിനിടെ കേസ് പരിഗണിച്ച സുപ്രീം കോടതി യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് നടപടികള്‍ വേഗത്തിലായത്.

Next Story