ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം; 26 പേര് മരിച്ചു, മരണസംഖ്യ കൂടാന്‍ സാധ്യത
മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം
2 Oct 2022 3:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 26 പേര് മരിച്ചു. മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നവഴിയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ അപകടത്തില്‍പ്പെട്ടത്. ഗതാംപൂര് ഭാഗത്തുള്ള കുളത്തിലേക്ക് ട്രാക്ടര്‍ മറിയുകയായിരുന്നു. ട്രാക്ടറിന് പിന്നിലായി ഘടിപ്പിച്ചിരുന്ന ട്രോളിയിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
Story Highlights: At least 26 killed as tractor falls into pond in UP