Top

അണിയറ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടികള്‍; അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഫലമാണ് ഇന്ന് പുറത്ത് വരിക

10 March 2022 12:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അണിയറ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടികള്‍; അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
X

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സംസ്ഥാനങ്ങളുടെ വോട്ടെടുപ്പ് ഫലമാണ് ഇന്ന് പുറത്തു വരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നതോടെ ഫലത്തിന് മുമ്പേ തന്നെ ഈ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായിക്കഴിഞ്ഞു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഫലമാണ് ഇന്ന് പുറത്ത് വരിക. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഏറ്റവും കൂടുതല്‍ സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്ന യുപിയില്‍ പൂര്‍ണ്ണ ചിത്രം വൈകീട്ടോടെ കിട്ടും. മറ്റിടങ്ങളില്‍ ആര് ഭരണത്തിലെന്ന് ഉച്ചയോടെ സൂചന ലഭ്യമാവും.

യുപിയില്‍ 403, പഞ്ചാബില്‍ 117, ഉത്തരാഖണ്ഡില്‍ 70, ഗോവയില്‍ 40, മണിപ്പൂരില്‍ 60 സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍ ഉള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസും. ഇതില്‍ യുപിയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണമാണെന്നു തന്നെയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഉത്തരാഖണ്ഡില്‍ തുക്കുസഭയും കടുത്ത പോരാട്ടവും പ്രവചിക്കപ്പെടുന്നുണ്ട്. പഞ്ചാബില്‍ എഎപിയെന്നും ഗോവയില്‍ തൂക്കുസഭയെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

STORY HIGHLIGHTS: Assembly election result today

Next Story