Top

കോണ്‍ഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലാണ്, ദിശാബോധമില്ല; പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് അസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

അടുത്തിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചൗധരി ആരോപിച്ചു

11 Sep 2022 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലാണ്, ദിശാബോധമില്ല; പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് അസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
X

ദിസ്പൂര്‍: അസം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. അസം പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കമ്രുള്‍ ഇസ്ലാം ചൗധരിയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എപിസിസിയുടെ നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നു മാത്രമല്ല. ദിശാബോധമില്ലെന്നും സാമൂഹ്യമാധ്യമങ്ങളില്‍ സോണിയാ ഗാന്ധിക്കു എഴുതിയ കത്തില്‍ പറയുന്നു.

'എന്‍എസ്‌യുഐ ന്റെ ദേശീയ ജനറല്‍ സെക്രട്ടറി, എപിവൈസി പ്രസിഡന്റ്, എപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ ഐഎന്‍സിയെ പ്രതിനിധീകരിക്കാന്‍ എനിക്ക് അവസരം തന്നതിന് നിങ്ങള്‍ക്കും ഐഎന്‍സിയുടെ നേതൃത്വത്തിനും ഹൃദയംഗമമായ നന്ദി. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി എപിസിസിയുടെ ദിശാബോധമില്ലാത്തതും ആശയക്കുഴപ്പത്തിലായതുമായ നേതൃത്വം കാരണം അസമിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിരത, ഐഎന്‍സി അംഗമായി തുടരാന്‍ എനിക്ക് ഒരു കാരണവും അവശേഷിപ്പിക്കുന്നില്ലെന്നും' ചൗധരി തന്റെ കത്തില്‍ പറയുന്നു.

അടുത്തിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചൗധരി ആരോപിച്ചു. 'വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി രക്തവും വിയര്‍പ്പും നല്‍കിയ എന്നെപ്പോലുള്ള താഴെത്തട്ടിലുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയ' പ്രവര്‍ത്തിയാണതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ എപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഐഎന്‍സിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ഞാന്‍ ഇതിനാല്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസുമായുള്ള തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം ഓഗസ്റ്റ് 26 ന് അവസാനിപ്പിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ചൗധരിയുടെ രാജി.

STORY HIGHLIGHTS: Assam Congress General Secretary Kamrul Islam Choudhury quits party, blames 'directionless, confused leadership of APCC'

Next Story