Top

അസമിലെ സ്ഥലപ്പേരുകൾ മാറ്റുന്നു; രാജ്യത്തിന്റെ സംസ്‌കാരം അടയാളപ്പെടുത്തുന്ന പേരുകൾ ക്ഷണിച്ച് ബിജെപി മുഖ്യമന്ത്രി

പേരുകൾ നിർദേശിക്കാനായി ഉടൻ ഒരു പോർ‍ട്ടൽ സജ്ജമാക്കും

16 Feb 2022 8:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസമിലെ സ്ഥലപ്പേരുകൾ മാറ്റുന്നു; രാജ്യത്തിന്റെ സംസ്‌കാരം അടയാളപ്പെടുത്തുന്ന പേരുകൾ ക്ഷണിച്ച് ബിജെപി മുഖ്യമന്ത്രി
X

അസമിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങി സർക്കാർ. ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദേശം ക്ഷണിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. പേരുകൾ നിർദേശിക്കാനായി ഉടൻ ഒരു പോർ‍ട്ടൽ സജ്ജമാക്കും.ഇ പോർട്ടൽ വഴി ജനങ്ങൾക്ക് സ്ഥലങ്ങൾക്ക് അനുയോജ്യമായ പേര് നിർദേശിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിർദേശിക്കുന്ന പേരുകൾ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം എന്നതാണ് നിർദേശം. നേരത്തെ ഗുവാഹത്തിയിലെ മെഡിക്കൽ കോളജ് ഉദ്ഘാടന ചടങ്ങിലും ഹിമന്ത ബിശ്വ ശർമ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലെ ചില സ്ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ലെന്നും അതിന് അനുയോജ്യമായ പേരുകൾ വേണമെന്നും അന്ന് പ്രാദേശിക എംഎൽഎ മാരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്

ഗുവാഹത്തിയിലെ കലാഫർ അറിയപ്പെടുന്നത് കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാൾ സുൽത്താനേറ്റിലെ ഒരു മുസ്ലീം ജനറലിന്റെ പേരിലാണ്. അതിനാൽ ഈ പേര് നീക്കം ചെയ്യണം. ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇക്കണോമിക് ടെെം റിപ്പോർട്ട് ചെയ്തിരുന്നു.



ബി.ജെ.പി അധികാരത്തിലേറ്റതിന് ശേഷം രാജ്യത്തെ ചില വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ,സ്റ്റേഡിയങ്ങൾ എന്നിവയുടെ പേര് മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ആസാമിലും നടക്കുന്നത്.

STOTY HIGHLIGHTS: Assam CM invites suggestions for change the names of assam cities

Next Story