Top

ജാമ്യപേക്ഷയിലെ വാദം മാറ്റിവെച്ച് കോടതി; ആര്യൻ വീണ്ടും ജയിലിലേക്ക്

13 Oct 2021 4:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാമ്യപേക്ഷയിലെ വാദം മാറ്റിവെച്ച് കോടതി; ആര്യൻ വീണ്ടും ജയിലിലേക്ക്
X

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ തീരുമാനം നാളത്തേക്ക് മാറ്റി വെച്ച് മുംബൈയിലെ സ്പെഷ്യൽ കോടതി. ഇതിനാൽ കുറഞ്ഞത് ഒരു രാത്രി കൂടി ആര്യൻ ജയിലിൽ തുടരേണ്ടി വരും. കേസിൽ വാദം അവസാനിച്ചിട്ടില്ല. വ്യാഴ്ഴ്ച രാവിലെ 11 മണിക്ക് വീണ്ടും വാദം തുടരും.

ജാമ്യത്തിന് വേണ്ടി ഒന്നര മണിക്കൂർ നേരമാണ് ഇന്ന് താരപുത്രന്റെ അഭിഭാഷകൻ അമിത് ദേശായ് കോടതിയിൽ വാദിച്ചത്. ആര്യൻ മയക്കു മരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും അതിനുള്ള പണം ആര്യന്റെ കൈയ്യിൽ ഇല്ലെന്നും അഭിഭാഷകൻ വാദിച്ചു.

‌എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ എന്‍സിബി എതിർത്തു. മയക്കുമരുന്ന് കടത്തിലെ ഗൂഡാലോചനയിൽ ആര്യന്റെ പങ്ക് വ്യക്തമാണെന്ന് എന്‍സിബി സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ലഹരിക്കടത്ത് കണ്ണിയില്‍ ആര്യന് പങ്കുണ്ടെന്നും ഇതുസംബന്ധിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ കോടതിയിയെ സമീപിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നിരോധിത ലഹരി ഉപയോഗം സംബന്ധിച്ച് ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുന്നത്.

Popular Stories

    Next Story