Top

'മയക്കുമരുന്ന് വാങ്ങാനുള്ള പണം ആര്യൻ ഖാന്റെ കൈയ്യിലില്ല'; കോടതിയിൽ അഭിഭാഷകൻ

13 Oct 2021 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയക്കുമരുന്ന് വാങ്ങാനുള്ള പണം ആര്യൻ ഖാന്റെ കൈയ്യിലില്ല; കോടതിയിൽ അഭിഭാഷകൻ
X

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ സ്പെഷ്യൽ കോടതി പരി​ഗണിക്കുന്നു. ആര്യന് ജാമ്യം നൽകുന്നതിനെ എന്‍സിബി എതിർത്തു. മയക്കുമരുന്ന് കടത്തിലെ ഗൂഡാലോചനയിലും ഉപയോഗത്തിലും ആര്യന്റെ പങ്ക് വ്യക്തമാണെന്ന് എന്‍സിബി സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ലഹരിക്കടത്ത് കണ്ണിയില്‍ ആര്യന് പങ്കുണ്ടെന്നും ഇതുസംബന്ധിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം ആര്യന് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാ​ഗം വാദിച്ചു. ആര്യനെ അറസ്റ്റിനാധാരമായ ലഹരിപാർട്ടിക്ക് ക്ഷണിച്ച പ്രതീ​ഗ് ​ഗാബയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭാ​ഗം പറഞ്ഞു. തന്നെ സുഹൃത്തായ പ്രതീക് ​ഗാബയാണ് പാർട്ടിക്ക് ക്ഷണിച്ചതെന്ന് നേരത്തെ ആര്യൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

മയക്കുമരുന്ന് വാങ്ങാനുള്ള പണം ആര്യന്റെ കൈയ്യിലില്ലെന്നാണ് ആര്യൻഖാന്റെ അഭിഭാഷകൻ അനിൽ ദേശായ് കോടതിയിൽ പറഞ്ഞത്. മയക്കുമരുന്ന് കടത്തുകാരെ പിടിക്കുന്നതിൽ എൻസിബി മികച്ച ജോലിയാണ് മുംബൈയിൽ ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം. പക്ഷെ അതൊരിക്കലും ആളുകളെ പിടിച്ചു നിർത്താനുള്ള അധികാരം ഇവർക്ക് നൽകുന്നില്ല, അഭിഭാഷകൻ പറഞ്ഞു. ജാമ്യഹർജിയിൽ വാദം നടന്നു വരികയാണ്. കഴിഞ്ഞയാഴ്ച മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ കോടതിയിയെ സമീപിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നിരോധിത ലഹരി ഉപയോഗം സംബന്ധിച്ച് ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുന്നത്.

Popular Stories

    Next Story