Top

ഗുജറാത്ത് പൊലീസിന്റെ എതിര്‍പ്പ് മറികടന്ന് ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി കെജ്‌രിവാള്‍; മടങ്ങിയത് വാക്കുകൊടുത്ത പോലെ അത്താഴവും കഴിഞ്ഞ്‌

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്

13 Sep 2022 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് പൊലീസിന്റെ എതിര്‍പ്പ് മറികടന്ന് ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി കെജ്‌രിവാള്‍; മടങ്ങിയത് വാക്കുകൊടുത്ത പോലെ അത്താഴവും കഴിഞ്ഞ്‌
X

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസിന്റെ എതിര്‍പ്പിനെ മറികടന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിലെത്തി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് പോലീസ് കേജ്‌രിവാളിനെ തടഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച്ച് അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയ കെജ്‌രിവാള്‍ അത്താഴവും കഴിച്ചാണ് മടങ്ങിയത്.

കെജ്‌രിവാളിനെ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് വഴിവെച്ചു. നാടകീയമായ സംഭവങ്ങളാണ് ഇതേ തുടര്‍ന്ന് അറങ്ങേറിയത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്ക് യാത്ര ചെയ്യാന്‍ അദ്ദേഹത്തെ അനുവദിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ അരികില്‍ ഇരുന്നു, രണ്ട് പൊലീസ് കാറുകള്‍ ഓട്ടോയ്ക്ക് അകമ്പടിയായി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് അഹമ്മദാബാദില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അതിനിടയിലാണ് തന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരാമോ എന്ന് ഓട്ടോ ഡ്രൈവര്‍ വിക്രം ദന്താനി കെജ്‌രിവാളിനോട് ചോദിച്ചത്.

'ഞാന്‍ നിങ്ങളുടെ ആരാധകനാണ്. പഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിങ്ങള്‍ അത്താഴം കഴിക്കാന്‍ പോയത് സമൂഹ മാധ്യമത്തില്‍ കണ്ടു. എന്റെ വീട്ടില്‍ വരാമോ?' എന്നാണ് ദന്താനി ചോദിച്ചത്. കെജ്‌രിവാള്‍ ഉടന്‍ തന്നെ ക്ഷണം സ്വീകരിച്ചു. 'പഞ്ചാബിലെയും ഗുജറാത്തിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ എന്നെ സ്‌നേഹിക്കുന്നു. ഇന്ന് വൈകിട്ടു തന്നെ വരണമോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Story Highlight: Arvind Kejriwal accepted auto-rickshaw driver's invitation for a dinner at his home in Ahmedabad.

Next Story