Top

സമീര്‍ 10 ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുവിച്ചു; എന്‍സിബിക്കെതിരെ കാര്‍ഗര്‍ നൈജീരിയന്‍ കേസിലെ സാക്ഷിയും രംഗത്ത്

ആരോടും കാര്യങ്ങളൊന്നും തുറന്നുപറയരുതെന്നാവശ്യപ്പെട്ട് അനില്‍ മന്നെയെന്ന ഓഫീസര്‍ വിളിച്ചിരുന്നു

27 Oct 2021 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമീര്‍ 10 ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുവിച്ചു; എന്‍സിബിക്കെതിരെ കാര്‍ഗര്‍ നൈജീരിയന്‍ കേസിലെ സാക്ഷിയും രംഗത്ത്
X

എന്‍സിബി അന്വേഷണഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെക്കെതിരെ മറ്റൊരു കേസിലെ സാക്ഷിയും ആരോപണവുമായി രംഗത്ത്. എന്‍സിബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുവെച്ചുവെന്ന് മുംബൈ കാര്‍ഗറില്‍ നിന്നും നൈജീരിയന്‍ പൗരന്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവത്തിലെ സാക്ഷിയായ ശേഖര്‍ കംബ്ലെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പത്തു മുതല്‍ പന്ത്രണ്ടുവരെ ബ്ലാങ്ക് പേപ്പറുകളില്‍ എന്‍സിബി ഓഫീസര്‍ സമീര്‍ വാങ്കെഡെ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്ന പരാതിയാണ് കംബ്ലെ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സുരക്ഷിതനായിരിക്കുമെന്നും ഒന്നും സംഭവിക്കില്ലെന്നും വാങ്കെഡെ ഉറപ്പുനല്കിയതായും കംബ്ലെ പറയുന്നുണ്ട്. ഇതുസംബന്ധിച്ച ഫോണ്‍ കോളുകളും കംബ്ലെയുടെ കൈവശമുണ്ട്. കഴിഞ്ഞ ദിവസം ആരോടും കാര്യങ്ങളൊന്നും തുറന്നുപറയരുതെന്നാവശ്യപ്പെട്ട് അനില്‍ മന്നെയെന്ന എന്‍സിബി ഓഫീസര്‍ തന്നെ വിളിച്ചിരുന്നതായും കംബ്ലെ ആരോപിച്ചു.

കാര്‍ഗര്‍ നൈജീരിയന്‍ കേസിനെ സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ടെലിവിഷനില്‍ കണ്ടപ്പോള്‍ താന്‍ ഭയപ്പെട്ടു. ഇതിനിടെയാണ് അനില്‍ മന്നെ എന്ന എന്‍സിബി ഓഫീസര്‍ തന്നെ വിളിക്കുന്നതെന്നും കംബ്ലെ ആരോപണം ഉന്നയിച്ചു. ആഷിഷ് രന്‍ജന്‍ എന്നു പേരുള്ള എന്‍സിബി ഓഫീസറാണ് കാര്‍ഗര്‍ നൈജീരിയന്‍ കേസ് അന്വേഷിക്കുന്നതെന്നും കുംബ്ലെ ചൂണ്ടിക്കാണിച്ചു. കര്‍ഗറില്‍ നിന്നും 474 ഗ്രാം മെഫിഡ്രോണും 39ഗ്രാം ഹാഷിഷുമായി നൈജീരിയന്‍ പൗരനെ കഴിഞ്ഞ ജനുവരിയില്‍ എന്‍സിബി അറസ്റ്റുചെയ്ത സംഭവമാണ്് കാര്‍ഗര്‍ നൈജീരിയന്‍ കേസ്.

നേരത്തെ ബ്ലാങ്ക് പേപ്പറില്‍ ഒപ്പുവെപ്പിച്ചുവെന്ന പേരില്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ അറസ്റ്റിലായ മുംബൈ മയക്കുമരുന്നു കേസിലെ സാക്ഷി പ്രഭാകര്‍ സലിലും സമീര്‍ വാങ്കെഡെയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. കേസിലെ സ്വതന്ത്ര സാക്ഷിയായ കെപി ഗോസാവിയും സഹായിയായ പ്രഭാകര്‍സലിലും എന്‍സിബിയ്‌ക്കെതിരെയും സമീര്‍വാങ്കെഡെക്കെതിരെയും കൈക്കൂലി ആരോപണവും ഉയര്‍ത്തിയിരുന്നു.

Next Story

Popular Stories