Top

ബിബിസി ഡോക്യുമെന്ററി: ബിജെപിയുടെ വാദങ്ങള്‍ ഏറ്റെടുത്ത് അനില്‍ ആന്റണി

ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് അനില്‍ ആന്റണി

24 Jan 2023 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിബിസി ഡോക്യുമെന്ററി: ബിജെപിയുടെ വാദങ്ങള്‍ ഏറ്റെടുത്ത് അനില്‍ ആന്റണി
X

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ബിജെപി വാദങ്ങള്‍ ഏറ്റെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണി. ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് അനില്‍ ആന്റണി ട്വീറ്റ് ചെയ്തു.

'ബിജെപിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസി പോലെ മുന്‍വിധികളുടെ നീണ്ട ചരിത്രമുള്ള ബ്രിട്ടണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കമാണ് എന്ന് ഞാന്‍ കരുതുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തും', അനില്‍ ആന്റണി ട്വീറ്റില്‍ പറയുന്നു.



അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. ഡിവൈഎഫ്‌ഐയുടെയും എസ്എഫിഐയുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights: Anil Antony's Response On BBC Documentary Issue

Next Story