Top

'പപ്പപ്ലോഷന്‍/പപ്പധമാക്ക?, ഇതിനെ എന്ത് വിളിക്കണം?'; ആലപ്പുഴയിലെ 'പപ്പടതല്ല്' വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലില്‍ കലാശിച്ചത്

14 Sep 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പപ്പപ്ലോഷന്‍/പപ്പധമാക്ക?, ഇതിനെ എന്ത് വിളിക്കണം?; ആലപ്പുഴയിലെ പപ്പടതല്ല് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
X

ന്യൂഡല്‍ഹി: ആലപ്പുഴയില്‍ വിവാഹ സദ്യക്കിടെയുണ്ടായ 'പപ്പട തല്ല്' വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പപ്പടത്തിന് വേണ്ടിയുള്ള ഈ തല്ലിനെ എന്ത് പേരിട്ട് വിളിക്കാമെന്ന് ആനന്ദ് മഹീന്ദ്ര ചോദിച്ചു. പപ്പപ്ലോഷന്‍, പപ്പ ധമാക്ക തുടങ്ങിയ ചില വാക്കുകളും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഇതുപോലുള്ള ചില വിചിത്രമായ കാരണങ്ങളാല്‍ നമ്മള്‍ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' തന്നെയാണെന്നും അദ്ദേഹം പറയുന്നു.



ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലില്‍ കലാശിച്ചത്. മുട്ടത്തെ തര്‍ക്കത്തില്‍ ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഹോട്ടലുട കണക്കാക്കുന്നത്.

Story Highlights: Anand Mahindra Mocks Pappada Fight in alappuzha

Next Story