യുപിയിൽ ഇപ്പോൾ മിസൈലുകളാണ് നിർമ്മിക്കുന്നത്; ഇത് ബിജെപിയുടെ നേട്ടമെന്ന് അമിത് ഷാ
യുപിയിൽ ഇപ്പോൾ ഷെല്ലുകളും മിസൈലുകളും നിർമ്മിക്കുന്നു. ഇത് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അമിത് ഷാ
3 March 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദൗലി (യുപി): ഉത്തർപ്രദേശിലെ ആയുധ നിർമ്മാണം ബിജെപി സർക്കാരിന്റെ ഭരണ നേട്ടമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമവിരുദ്ധ ആയുധങ്ങൾ നിർമ്മിച്ചിരുന്ന യുപിയിൽ ഇപ്പോൾ ഷെല്ലുകളും മിസൈലുകളും നിർമ്മിക്കുന്നു. ഇത് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ്. ബിജെപി സർക്കാരിന്റെ വരവോടുകൂടിയാണ് ഈ മാറ്റങ്ങൾ ഉണ്ടായതെന്നാണ് അമിത് ഷായുടെ പരാമർശം.
ഏഴാംഘട്ട തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് നടക്കുന്ന ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ നടന്ന തെരഞ്ഞടുപ്പ് യോഗത്തിൽ പങ്കെടുക്കവെയാണ് അമിത് ഷായുടെ പരാമർശം. സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിരോധ വ്യവസായ ഇടനാഴിയെക്കുറിച്ചാണ് അമിത് ഷാ പരാമർശിച്ചത്. "നേരത്തെ, ഉത്തർപ്രദേശിൽ നിയമവിരുദ്ധ ആയുധങ്ങൾ നിർമ്മിച്ചിരുന്നു, അത് ആളുകളെ ഭയപ്പെടുത്താനോ കൊല്ലാനോ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന്, ഇന്ത്യയെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഷെല്ലുകളും മിസൈലുകളും ഇവിടെ നിർമ്മിക്കുന്നു. ബിജെപി സർക്കാരിന്റെ കാലത്താണ് ഈ മാറ്റം ഉണ്ടായത്," ഷാ പറഞ്ഞു.
താൻ യുപിയിലെ 150-ഓളം അസംബ്ലി സീറ്റുകൾ നേരിട്ട് സന്ദർശിച്ചു, എല്ലായിടത്തും ബിജെപിക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് ആവേശമാണ് കണ്ടത്. തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ, എസ്പിയും ബിഎസ്പിയും സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെടും. ഉത്തർപ്രദേശ് ആദ്യം കെെവരിക്കേണ്ടത് പൂർണ്ണമായ ക്രമസമാധാന നിലയാണ് ഇതിന് ശേഷം മാത്രമെ വികസനവും വ്യവസായ നിക്ഷേപവും സാധ്യമാകുവെന്നുമാകുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Story highlights: Amit shah says, instead of illegal weapons now Uttar Pradesh make missiles