Top

'ആര്‍എസ്എസ് ആസ്ഥാനത്ത് എന്തുകൊണ്ട് ദേശീയ പതാക ഉയര്‍ത്തുന്നില്ല?'; ബിജെപിയുടേത് കപടദേശീയതയെന്ന് അഖിലേഷ് യാദവ്

20 July 2022 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് ആസ്ഥാനത്ത് എന്തുകൊണ്ട് ദേശീയ പതാക ഉയര്‍ത്തുന്നില്ല?; ബിജെപിയുടേത് കപടദേശീയതയെന്ന് അഖിലേഷ് യാദവ്
X

ലഖ്നൗ: ബിജെപിയുടെ ത്രിവര്‍ണ്ണ പതാകയോടുള്ള ആദരവ് കപടതയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ദേശീയ പതാകയെ ആദരിക്കുന്നുണ്ടെങ്കില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് എന്തുകൊണ്ടാണ് പതാക ഉയര്‍ത്താതെന്നും അഖിലേഷ് യാദവ് ചോദിച്ചു. ബിജെപിക്കും മാതൃസംഘടനയായ ആര്‍എസ്എസിനും ദേശീയപതാകയോട് ആദരവില്ല, ദേശീയതാവാദം കാപട്യം നിറഞ്ഞതുമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ യാതൊരുവിധ പങ്കാളിത്തവുമില്ലാത്തവരാണ് ദേശീയതയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നത്. സംഘപരിവാര്‍ ആസ്ഥാനത്ത് എന്തുകൊണ്ടാണ് ദേശീയ പതാക ഉയര്‍ത്താത്തതെന്ന ചോദ്യവും അഖിലേഷ് ബിജെപിയുടെ ദേശീയതക്കെതിരെ ഉയര്‍ത്തി. ബിജെപിക്കും മാതൃസംഘടനയായ ആര്‍എസ്എസിനും ദേശീയ പതാകയോട് യാതൊരു വിധ ആദരവുമില്ലെന്നും മുന്‍ യുപി മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിയുടെ ദേശീയപതാകയോടുള്ള ആദരവ് കപടതയാണ്. ഇത്തരത്തില്‍ വ്യാജമായ പ്രവര്‍ത്തനങ്ങള്‍ വഴി ജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അഖിലേഷ് ആഞ്ഞടിച്ചു.

ആഗസ്റ്റ് 11 മുതല്‍ 17 വരെ സ്വാതന്ത്ര്യ വാരമായി ആചരിക്കണമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കില്ലാത്തതിനാലാണ് ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യ വാരം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. 1942 ആഗസ്റ്റ് 9 നാണ് മഹാത്മ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം നടത്തിയത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും യുവജനങ്ങളുടെയും ഭരണഘടനപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തക എന്നതാണ് 'ആഗസ്റ്റ് ക്രാന്തി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

STORY HIGHLIGHT: Akhilesh Yadav said that BJP never had any respect for national flag

Next Story