Top

'തനിക്കൊന്ന് ശുചിമുറിയില്‍ പോവാനും സാധിക്കില്ലേ?'; എന്‍സിപിയില്‍ വിള്ളലെന്ന അഭ്യൂഹങ്ങളില്‍ അജിത് പവാര്‍

എന്‍സിപി നേതാവ് ജയന്ത് പാട്ടീലിന് സംസാരിക്കാന്‍ അവസരം നല്‍കിയതിന് പിന്നാലെയാണ് അജിത് പവാര്‍ വേദിയിൽ നിന്നും ഇറങ്ങിപ്പോയത്‌

12 Sep 2022 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തനിക്കൊന്ന് ശുചിമുറിയില്‍ പോവാനും സാധിക്കില്ലേ?; എന്‍സിപിയില്‍ വിള്ളലെന്ന അഭ്യൂഹങ്ങളില്‍ അജിത് പവാര്‍
X

ന്യൂഡല്‍ഹി: എന്‍സിപി ദേശീയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് മഹാരാഷ്ട്ര മുന്‍ ഉപമുഖ്യ മന്ത്രിയും മുതിര്‍ന്ന നേതാവുമായ അജിത് പവാര്‍. സമയക്കുറവ് മൂലമാണ് സംസാരിക്കാത്തതെന്നും തനിക്കൊന്ന് ശുചിമുറിയിൽ പോകാന്‍ പോലും സാധിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

'സമയക്കുറവ് കാരണം ഞാന്‍ സംസാരിച്ചില്ല. ശരിക്കും ഞാന്‍ സംസാരിക്കാന്‍ പോലും തീരുമാനിച്ചിരുന്നില്ല. എന്നിരുന്നാലും പതിവു പോലെ മാധ്യമങ്ങള്‍ എന്നെക്കുറിച്ച് അതൃപ്തിയുള്ള ചില വാര്‍ത്തകള്‍ നല്‍കി.അതല്ല സ്ഥിതി.എനിക്ക് ശുചിമുറിയിൽ പോകാന്‍ പോലും പറ്റില്ലേ? എന്നെപ്പോലെ മറ്റ് നേതാക്കളും സമയ പരിമിതി കാരണം സംസാരിച്ചില്ല. അതിനര്‍ത്ഥം എല്ലാവരും അസംതൃപ്തരും ദേഷ്യക്കാരും ആണെന്നാണോ?' അജിത് പവാര്‍ ചോദിച്ചു.

വസ്തുതകളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ നല്‍കണമെന്ന് താന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും അജിത് പവാര്‍ പറഞ്ഞു. എന്‍സിപി നേതാവ് ജയന്ത് പാട്ടീലിന് സംസാരിക്കാന്‍ അവസരം നല്‍കിയതിന് പിന്നാലെയാണ് അജിത് പവാര്‍ വേദിയിൽ നിന്നും ഇറങ്ങിപ്പോയത്‌.സംസാരിക്കാനായി അദ്ദേഹത്തിന്റെ പേര് വിളിച്ചിരുന്നെങ്കിലും അജിത് പവാര്‍ വേദിയിലുണ്ടായിരുന്നില്ല. മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിൽ പവാർ ശുചിമുറിയിൽ പോകാൻ പോയെന്നും ഉടൻ മടങ്ങിയെത്തുമെന്നും പറഞ്ഞു.

STORY HIGHLIGHTS: Ajit Pawar shuts down rumours of rift in NCP

Next Story