Top

ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അംബാനിയെ പിന്തളളി അദാനി മുന്നിൽ; ആസ്തി 88.5 ബില്യൺ ഡോളർ

2020 ജൂൺ മുതൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 1,000 ശതമാനത്തിലധികം കുതിച്ചുയർന്നിരുന്നു.

8 Feb 2022 11:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അംബാനിയെ പിന്തളളി അദാനി മുന്നിൽ; ആസ്തി 88.5 ബില്യൺ ഡോളർ
X

ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ പിന്തളളി ​ഗൗതം അ​ദാനി മുമ്പിലെത്തി. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരമാണ് അദാനി സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം 40 ബില്യൺ ഡോളറിൽ താഴെയായിരുന്ന അദാനിയുടെ ആസ്തി 88.5 ബില്യൺ ഡോളറിലേക്ക് ഉയർന്നു. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യൻ ഡോളറാണ്. ഇതോടെ ലോകത്തെ പത്താമത്തെ ധനികനായി ​ഗൗതം അദാനി മാറി.

അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ, എയ്റോസ്പേസ്, താപ ഊർജ്ജവും കൽക്കരിയും തുടങ്ങി നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ് ​ഗൗതം അദാനി. ഒരു വർഷത്തിനിടെയാണ് അദാനി മുകേഷ് അംബാനിയെ കടത്തിവെട്ടിയത്. 2020 ജൂൺ മുതൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 1,000 ശതമാനത്തിലധികം കുതിച്ചുയർന്നിരുന്നു.

ഓസ്ട്രേലിയയിലെ കൽക്കരിഖനി പദ്ധതി പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അദാനി ഉപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പുനരുപയോ​ഗിക്കാവുന്ന ഇന്ധനം, വിമാനത്തവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, പ്രതിരോധ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് അദാനി തിരിയുന്നത്. ബ്ലൂംബെർഗ് പുറത്തുവിട്ട പട്ടികയിൽ മകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണ്.

Next Story