Top

അരവിന്ദ് കെജ്‌രിവാളിന് മാത്രമേ മോഡിയെ വെല്ലുവിളിക്കാന്‍ കഴിയൂവെന്ന് രാഘവ് ചദ്ദ; 'കോണ്‍ഗ്രസ് ചത്ത കുതിര'

16 April 2022 12:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരവിന്ദ് കെജ്‌രിവാളിന് മാത്രമേ മോഡിയെ വെല്ലുവിളിക്കാന്‍ കഴിയൂവെന്ന് രാഘവ് ചദ്ദ; കോണ്‍ഗ്രസ് ചത്ത കുതിര
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് രാജ്യത്തെ ബദല്‍ പാര്‍ട്ടിയാവാന്‍ കഴിയില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അരവിന്ദ് കെജ്‌രിവാളിന് മാത്രമേ മോഡിയെ വെല്ലുവിളിക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് ഒരു ചത്ത കുതിരയായി കഴിഞ്ഞെന്നും രാഘവ് ചദ്ദ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് എത്തുമെന്ന സൂചനകള്‍ക്കിടെയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയത്. എംപി രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും കൂടികാഴ്ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2024ലെ പൊതുതെരഞ്ഞെടുപ്പിനും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. പല തവണ ഇരുവരും കൂടികാഴ്ച്ച നടത്തിയിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മാത്രം കൈകോര്‍ക്കാനുള്ള ഒറ്റ കരാര്‍ ആണ് കിഷോറിന് മുന്നില്‍ വെക്കുകയെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നിരുന്നത്. തന്ത്രജ്ഞന്റെ റോളില്‍ നില്‍ക്കുക എന്നതിന് അപ്പുറത്തേക്ക് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് വിദൂര സാധ്യതയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

Story Highlights: AAP leader raghav chadha says congress a dead horse

Next Story