Top

ഹിമാചല്‍ പ്രദേശില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിക്ടര്‍ ദിസ്സയും കോണ്‍ഗ്രസില്‍

19 Sep 2022 1:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിമാചല്‍ പ്രദേശില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിക്ടര്‍ ദിസ്സയും കോണ്‍ഗ്രസില്‍
X

സിംല: ഹിമാചല്‍ പ്രദേശില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുരേന്ദ്ര ബന്ധുവെന്ന നേതാവാണ് ആംആദ്മി പാര്‍ട്ടി വിട്ടത്. അദ്ദേഹം മറ്റൊരു നേതാവായ വിക്ടര്‍ ദിസ്സയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

നവംബറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി യോഗം നടക്കുകയാണ്. അതിനിടയിലാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയത്.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സ്ഥാനാര്‍ത്ഥി അപേക്ഷകളാണ് ഇക്കുറി കോണ്‍ഗ്രസിന് ലഭിച്ചത്. 68 സീറ്റിലേക്കായി 1347 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഓരോ സീറ്റിലേക്കും ശരാശരി 19 അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

2017ല്‍ 400 അപേക്ഷകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സിംല അര്‍ബന്‍ സീറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ ബിജെപി നേതാവും മന്ത്രിയുമായ സുരേഷ് ഭരദ്വാജാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2007, 2012, 2017 തെരഞ്ഞെടുപ്പുകളിലെല്ലാം സുരേഷ് ഭരദ്വാജാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് അവസാനമായി ഇവിടെ വിജയിച്ചത് 2003ലാണ്.

Story Highlights: Aam Aadmi Party's Himachal Pradesh Secretary and Spokesperson Surendra Bandhu joined congress

Next Story