Top

'ഇതാണ് ഊർജ്ജസ്വലമായ ജനാധിപത്യം'; ഭാരത് ജോഡോയിൽ രാഹുലിനൊപ്പം നടന്ന് ആദിത്യ താക്കറെ

'ഇത് ജനാധിപത്യത്തിനു വേണ്ടിയാണ്, രാജ്യത്തിനു വേണ്ടിയാണ്'

11 Nov 2022 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണ് ഊർജ്ജസ്വലമായ ജനാധിപത്യം; ഭാരത് ജോഡോയിൽ രാഹുലിനൊപ്പം നടന്ന് ആദിത്യ താക്കറെ
X

മുംബൈ: രാഹുൽ ​ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കു ചേർന്ന് ശിവസേന എംഎൽഎ ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ കലംനൂരിയിൽ നിന്നാണ് ആദിത്യ താക്കറെ യാത്രയിൽ ചേർന്നത്. ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിനേക്കാൾ അപ്പുറമാണ്. ഇന്ത്യ എന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആദിത്യ താക്കറെ എൻഡിടിവിയോട് പറഞ്ഞു.

'ഇത് ജനാധിപത്യത്തിനു വേണ്ടിയാണ്, രാജ്യത്തിനു വേണ്ടിയാണ്, ഇതാണ് ഊർജ്ജസ്വലമായ ജനാധിപത്യം,' അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യ താക്കറെയ്ക്കൊപ്പം ശിവസേന നേതാക്കളായ അംബദാസ് ദൻവെ, മുൻ എംഎൽഎ സച്ചിൻ അഹിർ എന്നിവരും യാത്രയിൽ പങ്കുചേർന്നു. എൻസിപി നേതാവ് സുപ്രിയ സുലെ കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു. ശരദ് പവാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കുചേരുമെന്ന് സൂചനയുണ്ട്.

ഭാരത് ജോഡോ യാത്ര ഇന്ന് 65-ാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ നിരവധി പ്രമുഖ നേതാക്കൾ യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. യാത്രയുടെ സന്ദേശത്തോട് യോജിക്കുന്ന ആർക്കും യാത്രയിൽ പങ്കു ചേരാം. രാജ്യത്തുടനീളമുള്ള വിവിധ സമുദായങ്ങളിൽ നിന്നുള്ളവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാമെന്നും കോൺ​ഗ്രസ് പറഞ്ഞു. യാത്രയിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരെ രാഹുൽ ​ഗാന്ധി ശക്തമായ വിമർശനങ്ങളുന്നയിച്ചിരുന്നു.

STORY HIGHLIGHTS: Aditya Thackeray walks with Rahul in Bharat Jodo

Next Story