Top

നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടു; രാജസ്ഥാനിൽ തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി

28 Jun 2022 1:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടു; രാജസ്ഥാനിൽ തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി
X

ജയ്പൂര്: പ്രവാചകനെതിരായ അപകീർത്തി പരാമർശത്തിൽ ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ട കനയ്യ ലാൽ എന്ന തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രണ്ടു പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘാർഷാവസ്ഥ നിലനിൽക്കുകയാണ്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹലോട്ട് സമാധനം നിലനിർത്തണമെന്ന് അഭ്യാർത്ഥിച്ചിട്ടുണ്ട്. 'ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തിൽ ഞാൻ അപലപിക്കുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും, സമാധാനം പാലിക്കാൻ എല്ലാ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു. പ്രതികൾക്ക് കർശനമായ ശിക്ഷ നൽകും.' എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികൾ കൊലപാതകം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ദൈവത്തോട് അനാദരവ് കാണിച്ച പ്രതിയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തിയാകുമ്പോൾ ഈ വീഡിയോ വൈറലാക്കും' എന്ന് രണ്ട് പ്രതികളിലൊരാൾ പറയുന്നത് വൈറലായ വീഡിയോയിൽ കേൾക്കാം. എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബിജെപി ദേശീയ വക്താവായ നുപുർ ശർമ്മയുടെ പ്രവാചകൻ മുഹമ്മദിനെതിരായ അപകീർത്തി പരാമർശം രാജ്യത്തിനകത്തും പുറത്തും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

STORY HIGHLIGHTS: a tailor kanhaiya lal murdered for social media posts in rajasthan

Next Story