Top

കൊവിഡ് വൈറസ് വായുവിലൂടെ അനായാസം പടരും; പ്രതി​രോധ മാർഗങ്ങൾ കൈവിടരുതെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ

എയിറോസോള്‍ സയന്‍സ് മാഗസിനിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്

4 May 2022 8:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വൈറസ് വായുവിലൂടെ അനായാസം പടരും; പ്രതി​രോധ മാർഗങ്ങൾ കൈവിടരുതെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ
X

ഹൈദരാബാദ്: കൊവിഡ്-19 വൈറസ് വായുവിലൂടെ അനായാസമായി തന്നെ പടരുമെന്ന് പുതിയ പഠനം. വസ്തുക്കളുടെ ഉപരിലതങ്ങളില്‍ നിന്നുമാത്രമാണ് കൊവിഡ് വൈറസ് പടരുകയെന്നായിരുന്നു ഇതുവരെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നത്. കൊവിഡ് വൈറസ് വായുവിലൂടെ അതിവേഗം പടരുമെന്ന സുപ്രധാന കണ്ടെത്തലാണ് പുതിയ പഠനത്തിലൂടെ പുറത്തുവരുന്നത്. എന്നാൽ രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഹൈദരാബാദിലെ സിഎസ്‌ഐആര്‍-സിസിഎംബി, ചാണ്ഡീഖണ്ഡ് സിഎസ്ഐആര്‍-ഐഎംടെക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എയിറോസോള്‍ സയന്‍സ് മാഗസിനിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുവിലൂടെ കൊവിഡ് വൈറസ് പടരുന്നത് ചെറിയ ശതമാനം മാത്രമാണെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ വായുവിലൂടെയും കൊവിഡ് അനായാസമായ പടരുമെന്നാണ് പുതിയ പഠനം സ്ഥിരീകരിക്കുന്നത്.

കൊവിഡ് രോഗികള്‍ ഉള്ളിടത്തുനിന്നും ശേഖരിച്ച വായുസാമ്പിളുകളില്‍ നടത്തിയ പഠനമാണ് കൊവിഡ് വൈറസിനെ വായുവിലൂടെ പകരാനാകുമെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രികള്‍, രോ​ഗികൾ താമസിച്ചിരുന്ന വീടുകളിലെ അടഞ്ഞമുറികള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച വായുസാമ്പിളുകളില്‍ നടത്തിയ പഠനമാണ് വൈറസിന് വായുവിലൂടെ അനായാസം പടരാന്‍ കഴിയുമെന്ന് വ്യക്തമാമാക്കിയത്.

അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം ഇല്ലെങ്കിൽ വൈറസിന് കുറച്ച് സമയം വായുവിൽ തുടരാൻ കഴിയുമെന്ന് ഫലങ്ങൾ കാണിച്ചതായി പഠനത്തിൽ പറയുന്നു. ഒരു മുറിയില്‍ രണ്ടോ അതിലധികമോ കൊവിഡ് രോഗികള്‍ ഉള്ളപ്പോള്‍ വായുവിലൂടെ വൈറസ് പടരുന്നതിന്റെ പോസറ്റിവിറ്റി നിരക്ക് 75 ശതമാനമാണെന്ന് ശാസത്രഞ്ജര്‍ കണ്ടെത്തി. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍കൊണ്ട് വ്യാപനത്തെ ചെറുക്കാന്‍ സാധിക്കുമെന്നും ശാസത്രഞ്ജര്‍ പറഞ്ഞു.


STORY HIGHLIGHTS: A new study shows that the Covid-19 virus can spread easily through the air

Next Story

Popular Stories