Top

രാജസ്ഥാനിൽ തെരുവു നായയെ ചങ്ങലകൊണ്ട് കാറിൽ കെട്ടിവലിച്ച് ഡോക്ടർ; കേസ്

നായയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

18 Sep 2022 7:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാനിൽ തെരുവു നായയെ ചങ്ങലകൊണ്ട് കാറിൽ കെട്ടിവലിച്ച് ഡോക്ടർ; കേസ്
X

ജയ്പൂർ: ജോധ്പൂർ ജില്ലയിൽ തെരുവുനായയെ കാറിൽ ചങ്ങലകൊണ്ട് ബന്ദിച്ച് ന​ഗരത്തിലൂടെ വലിച്ചിഴച്ച് ഡോക്ടർ. രജനീഷ് ഗാൽവ എന്നയാളാണ് തെരുവു നായയെ തന്റെ കാറിൽ കെട്ടിവലിച്ചിഴച്ചത്. ഇയാൾക്കെതിരെ കേസ് എടുത്തതായി ജോധ്പൂർ പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം.

തെരുവു നായയെ വലിച്ചിഴക്കുന്നത് കണ്ട ബൈക്കിലെത്തിയ മറ്റൊരു യാത്രക്കാരൻ രജനീഷിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹനം നിർത്തിയ ഇയാളിൽ നിന്നും നായയെ രക്ഷിക്കുകയായിരുന്നു. പിന്നീട് ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിച്ചു. നായയെ റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നായയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തന്റെ വീടിന് സമീപത്താണ് തെരുവുനായ സ്ഥിരമായി താമസിക്കുന്നത്. അതിനെ അവിടെ നിന്ന് മാറ്റാനാണ് ശ്രമിച്ചതെന്ന് ഡോക്ടർ രജനീഷ് പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ ഡോഗ് ഹോം ഫൗണ്ടേഷൻ മൃഗ പീഡനത്തിന് പരാതി നൽകി. മൃഗങ്ങൾക്കെതിരെയുളള ക്രൂരത നിയമപ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോ​ഗസ്ഥനായ ജോഗേന്ദ്ര സിങ് അറിയിച്ചു.

STORY HIGHLIGHTS: a doctor chained stray dog to car in rajasthan, police take case

Next Story